'ഹാൻസിന്‍റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി'
text_fieldsസി.പി.എം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. 'ഹാൻസിന്റേയും കോപ്പികോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകൾക്ക് കുഴപ്പമൊന്നുമില്ല' ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബൽറാം എഴുതി.
'എ.കെ. ഗോപാലന് സ്മാരകമുണ്ടാക്കാൻ സർക്കാർ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനിൽക്കുന്ന പാർട്ടി ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവർത്തനമാണ്. ഈ സംഭവം എൻ.ഐ.എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണം.' -മറ്റൊരു പോസ്റ്റിൽ ബൽറാം പറഞ്ഞു.
കൂടാതെ, സ്വാമി സന്ദീപാനന്ദഗിരിയും പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 'ഫ്രഷ്... ഫ്രഷേയ്...' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം.