Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസുകാർ​...

കോൺഗ്രസുകാർ​ മരണവ്യാപാരിക​ളെന്ന്​​ ബിനീഷ്​; പോസ്​റ്റിട്ടവൻ സൈക്കോയെന്ന്​ ബൽറാം

text_fields
bookmark_border
കോൺഗ്രസുകാർ​ മരണവ്യാപാരിക​ളെന്ന്​​ ബിനീഷ്​; പോസ്​റ്റിട്ടവൻ സൈക്കോയെന്ന്​ ബൽറാം
cancel

കേരളത്തിൽ ഒരു ദിവസത്തെ കോവിഡ്​ രോഗികളുടെ എണ്ണം ആയിരം കടന്നപ്പോൾ കോൺഗ്രസുകാർ സന്തോഷിക്കുന്നുവെന്ന ബിനീഷ്​ കോടിയേരിയുടെ ​ഫേസ്​ബുക്ക്​ പോസ്​റ്റിന്​ തിരിച്ചടിയുമായി വി.ടി ബൽറാം എം.എൽ.എ. 

ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാവുന്നതെന്നായിരുന്നു ബൽറാമിൻെറ ചോദ്യം. ഇരു രാഷ്​ട്രീയ പക്ഷത്തുനിന്നുള്ളവരുടെ കമൻറുകൾ നിമിഷങ്ങൾക്കകം അണികളും ഏറ്റെടുത്തു. 

ബിനീഷ്​ കോടിയേരിയുടെ പോസ്​റ്റ്​ 750 ഷെയറുമായി നീണ്ടതോടെ, മൂന്ന്​ മണിക്കൂറിന്​ ശേഷം മറുപടിയുമായി എത്തിയ ബൽറാമിൻെറ പോസ്​റ്റ്​ ആയിരം ഷെയറുമായി ഫേസ്​ബുക്കിൽ നിറഞ്ഞു നിന്നു. സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർഥ മനോരോഗികളാണ് ഇത്തരം പോസ്​റ്റിടുന്നവരെന്നും എം.എൽ.എ കുറിപ്പിലെഴുതി. 

Show Full Article
TAGS:bineesh kodiyeri vt balram 
News Summary - VT Balram facebook post against Bineesh kodiyeri
Next Story