Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘പിഞ്ചുകുഞ്ഞിന് നീതി...

‘‘പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്നത്​ കേരളത്തിന് സഹിക്കാൻ സാധിക്കില്ല’’

text_fields
bookmark_border
‘‘പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്നത്​ കേരളത്തിന് സഹിക്കാൻ സാധിക്കില്ല’’
cancel

പാലക്കാട്​: പാനൂരിനടുത്ത്​ പാലത്തായിയിൽ സ്​കൂളിൽവെച്ച്​ നാലാംക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികര ണവുമായി വി.ടി. ബൽറാം എം.എൽ.എ. ഗുരുതര കുറ്റകൃത്യത്തിലേക്ക് സംസ്ഥാന ആഭ്യന്തര മന്ത്രിയുടേയും, കുട്ടികളുടെ ക്ഷേമത്തി​​​െൻറ ചുമതലയുള്ള മന്ത്രി കൂടിയായ സ്ഥലത്തെ ജനപ്രതിനിധിയുടേയും അടിയന്തര ശ്രദ്ധ പതിയേണ്ടതായിട്ടുണ്ട്.

സംഭവം നടക്കുന്നത്​ സിപിഎമ്മി​​​െൻറ പാർട്ടി ഗ്രാമത്തിലാണ്. പാർട്ടി നാട് ഭരിക്കുമ്പോൾ ബിജെപി നേതാവായ കൊടും ക്രിമിനലിന് ഒരു മാസക്കാലത്തോളമായി പോലീസി​​​െൻറയും അധികാരസ്ഥാനങ്ങളുടേയും സംരക്ഷണം ലഭിച്ചുകൊണ്ടിരിക്കുകയാണ്​. ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാൻ സാധിക്കില്ലെന്നും വി.ടി. ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
TAGS:vt balram inc cpim bjp 
News Summary - vt balram against kerala police
Next Story