Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിന്‍റെ ഫാഷിസത്തിന് മുമ്പിൽ കീഴടങ്ങില്ല -വി.ടി. ബൽറാം

text_fields
bookmark_border
സി.പി.എമ്മിന്‍റെ ഫാഷിസത്തിന് മുമ്പിൽ കീഴടങ്ങില്ല -വി.ടി. ബൽറാം
cancel

കൂറ്റനാട്: സി.പി.എമ്മിന്‍റെ ഭീഷണിക്കും ഫാഷിസത്തിനും മുമ്പിൽ കീഴടങ്ങില്ലെന്ന് വി.ടി. ബൽറാം എം.എൽ.എ. അതിശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. വ്യാപക അക്രമങ്ങളും കല്ലേറുമാണ് ഡി.വൈ.എഫ്.ഐ നടത്തിയത്. ആക്രമണത്തിന് ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ബൽറാം ആരോപിച്ചു. 

തനിക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പൊലീസ് പരാജയപ്പെട്ടു. ആക്രമണത്തിൽ തനിക്ക് പരിക്കില്ല. പ്രവർത്തകരുടെ സംരക്ഷണയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യു.ഡി.എഫ് -കോൺഗ്രസ് പ്രവർത്തകരുടെ കരുത്തിൽ ജനപ്രതിനിധി എന്ന നിലയിൽ മുന്നോട്ടു പോകുമെന്നും ബൽറാം മാധ്യമങ്ങളോട് വ്യക്തമാക്കി. 

പാലക്കാട് കൂറ്റനാട് കാഞ്ഞിരത്താണിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ബൽറാമിന് നേരെ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും സ്ത്രീകൾ ഉൾപ്പെടെ പൊതുജനങ്ങൾക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VT Balaram MLA React to Koottanad DYFI Attack -Kerala News
Next Story