വി.എസ്.എസ്.സി പരീക്ഷ കോപ്പിയടി: മുഖ്യആസൂത്രകരടക്കം ഹരിയാനയിൽ പിടിയിൽ
text_fieldsതിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഭവത്തിൽ മുഖ്യആസൂത്രകർ അടക്കം മൂന്നുപേർകൂടി ഹരിയാനയിൽ അറസ്റ്റിൽ. മുഖ്യസൂത്രധാരൻമാരായ ദീപക് ഷിയോകാന്ത്, ലഖ്വീന്ദർ, ഉദ്യോഗാർഥിയായ ഋഷിപാൽ എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായതായി സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു പറഞ്ഞു. ഇവരെ ഉടൻതന്നെ തിരുവനന്തപുരത്തെത്തിക്കും. ഹരിയാനയിലെ ജിൻഡ് ജില്ലയിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘവും ഹരിയാന പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എല്ലാ പ്രതികളെയും പിടികൂടുന്നതുവരെ പ്രത്യേക അന്വേഷണസംഘം ഹരിയാനയിലുണ്ടാകും.
ആദ്യം പിടികൂടിയവരെ ചോദ്യം ചെയ്തതോടെയാണ് പ്രധാന പ്രതികളുടെ വിവരങ്ങൾ ലഭിച്ചത്. തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വി.എസ്.എസ്.സി നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ എ പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പരീക്ഷ എഴുതാൻ ഏൽപ്പിച്ചവരെ പിടികൂടുമെന്നും പൊലീസ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

