വാളയാർ സംഭവം: പൊലീസിന് വീഴ്ചപറ്റിയെന്ന് വി.എസ്
text_fieldsപാലക്കാട്: വാളയാറിൽ ദുരൂഹമായ സാഹചര്യത്തിൽ പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാന്ദൻ. വാളയാർ സംഭവത്തിൽ പ്രതികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് പൊലീസിനെന്നും വി.എസ് കുറ്റപ്പെടുത്തി.
പല കേസുകളിലും പ്രതികളോടൊപ്പം നിന്ന് മുതലെടുപ്പ് നടത്തുന്ന സമീപനമാണ് പൊലീസിനുള്ളതെന്നും വി.എസ് പറഞ്ഞു. നീതികേട് കാണിച്ച പൊലീസുകാരെ ശിക്ഷിക്കണം. കേസിൽ പ്രാദേശിക സി.പി.എം അംഗങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വി.എസ് പറഞ്ഞു. മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും വി.എസ് ആവശ്യപ്പെട്ടു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
