‘തൃശൂർ മുൻ കലക്ടർ കൃഷ്ണതേജക്ക് ഇരട്ട വോട്ട്’; തൃശൂർ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക റദ്ദാക്കണമെന്നും വി.എസ് സുനിൽകുമാർ
text_fieldsവി.എസ്. സുനിൽകുമാർ
തൃശൂർ: ജില്ലാ വരണാധികാരി കൂടിയായിരുന്ന തൃശൂരിലെ മുൻ കലക്ടർ വി.ആർ കൃഷ്ണതേജക്ക് ഇരട്ട വോട്ടുണ്ടായിരുന്നെന്ന് സി.പി.ഐ നേതാവ് വി.എസ് സുനിൽ കുമാർ. കൃഷ്ണ തേജക്ക് ഒരേ സമയം തൃശൂരും ജൻമദേശമായ ആന്ധ്രയിലും വോട്ടുകൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആന്ധ്ര, പൽനാട് ജില്ലയിൽ നരസരപ്പേട്ട് ലോക്സഭ മണ്ഡലത്തിലെ 190 ാം ബൂത്തിൽ വോട്ടുള്ള കൃഷ്ണതേജക്ക്, തൃശൂർ ലോക്സഭ മണ്ഡലത്തിലെ ജവഹർ ബാലഭവൻ പോളിങ് ബൂത്തിലും വോട്ടുണ്ടായിരുന്നു. ഇപ്പോൾ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ സ്പെഷൽ ഓഫിസറായി പ്രവർത്തിക്കുന്ന കൃഷ്ണതേജയുടെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.
2024ലെ തൃശൂർ ലോക്സഭ മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക ചട്ടപ്രകാരമല്ല തയാറാക്കിയത്. ഈ പട്ടിക റദ്ദാക്കണം. ആർ.എസ്.എസ്, ബി.ജെ.പി ആസൂത്രണം വോട്ടർപട്ടിക ക്രമക്കേടിൽ കാണാം. തൃശൂരിലെ പല സംഭവങ്ങളും ദുരൂഹമാണ്. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ഡ്രൈവർക്കും അനിയനും തൃശൂരിലും തിരുവനന്തപുരത്തും വോട്ടുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം-അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി ശിവാനന്ദന്‍, അഡ്വ. കെ. ബി സുമേഷ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

