കൃഷിവകുപ്പിെൻറ 2000 ഓണം, ബക്രീദ് വിപണികൾ സജ്ജം –മന്ത്രി
text_fieldsതൃശൂർ: ഓണം-ബക്രീദ് ഉത്സവസീസൺ പ്രമാണിച്ച് കൃഷിവകുപ്പിെൻറ 2000 നാടൻ പഴം-പച്ചക്കറി വിപണികൾ സജ്ജമാകുന്നതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 20 മുതൽ 24 വരെ വിപണികൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കും.
കൃഷിവകുപ്പിെൻറ ആഴ്ചച്ചന്തകൾ, ഇക്കോഷോപ്പുകൾ, ഏ േഗ്രഡ് ക്ലസ്റ്ററുകൾ, ബ്ലോക്ക് ലെവൽ ഫേഡറേറ്റഡ് ക്ലസ്റ്ററുകൾ എന്നിവ മുഖാന്തിരമാണ് നാടൻ വിപണികൾ പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഹോർട്ടികോർപ്പ് 450 വിപണികളും വി.എഫ്.പി.സി.കെ 200 വിപണികളുമാണ് സംഘടിപ്പിക്കുന്നത്. അടിസ്ഥാന സൗകര്യം, സംഭരണം, അനുബന്ധചെലവുകൾ എന്നിവക്ക് വിപണി ഒന്നിന് 65,000 രൂപയാണ് വകുപ്പ് ചെലവഴിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജില്ല അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ മെഗാസ്റ്റാളുകളും തുറക്കും.
