Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരായി

text_fields
bookmark_border
VS Sivakumar
cancel

കൊച്ചി: മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാർ ഇ.ഡി ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ ആദ്യമായാണ് ശിവകുമാറിനെ എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, രണ്ടു തവണയും അസൗകര്യം അറിയിച്ചു. ഇന്ന് രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂന്നാമതും ഇ.ഡി നോട്ടീസ് നൽകുകയും അദ്ദേഹം ഹാജരാകുകയുമായിരുന്നു.

യു.ഡി.എഫ് മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി. പരാതിയിൽ നേരത്തെ വിജിലൻസ് കേസെടുത്തിരുന്നു. വിജിലൻസ് അന്വേഷണം തുടരവെയാണ് ഈ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി കേസെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VS Sivakumar appeared for ED questioning
Next Story