Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്ര​േട്ടറിയറ്റിൽ...

സെക്ര​േട്ടറിയറ്റിൽ ഒാഫിസ്​ വേണമെന്ന വി.എസി​െൻറ ആവശ്യം സർക്കാർ തള്ളി

text_fields
bookmark_border
സെക്ര​േട്ടറിയറ്റിൽ ഒാഫിസ്​ വേണമെന്ന വി.എസി​െൻറ ആവശ്യം സർക്കാർ തള്ളി
cancel

തിരുവനന്തപുരം: ഭരണപരിഷ്​കാര കമീഷ​ന്​   സെക്ര​േട്ടറിയറ്റിൽ ഒാഫിസ്​ അനുവദിക്കണമെന്ന്​ വിഎസ്​ അച്യുതാനന്ദ​​െൻറ ആവശ്യം സർക്കാർ തള്ളി. ഭരണപരിഷ്​കരണ കമീഷ​​െൻറ ഓഫിസ് ഐ.എം.ജിയില്‍ തന്നെ ഒാഫിസ്​ സജ്ജമാക്കാൻ മുഖ്യമന്ത്രി ചീഫ്​ സെക്രട്ടറിക്ക്​ നിർദേശം നൽകി.  ഐ.എം.ജിയില്‍ ഓഫീസ് തയാറാക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ് അനക്‌സില്‍  ഓഫിസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്​ ചീഫ് സെക്രട്ടറിക്ക്​  കത്തു നൽകിയിരുന്നു. ഇത്​ സംബന്ധിച്ച്​ ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.

ഭരണ പരിഷ്​കാര കമീഷൻ ചെയർമാനായി ചുമതലയേറ്റെടുത്തപ്പോള്‍ തന്നെ സെക്രട്ടേറിയറ്റ് അനക്‌സില്‍ ഓഫിസ് അനുവദിക്കണമെന്ന് വി.എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐ.എം.ജിയിലാണ്​ കമീഷന്​ ഓഫിസ് അനുവദിച്ചത്​.  ഇതില്‍ പ്രതിഷേധിച്ച് ഭരണപരിഷ്‌കാര കമീഷ​​െൻറ ആദ്യയോഗം വി.എസി​​െൻറ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ വെച്ച് ചേരുകയായിരുന്നു.

പിന്നീട്​ എം.എൽ.എ ഹോസ്റ്റലിലെ വി.എസി​​െൻറ മുറി ഭരണപരിഷ്‌കാര കമീഷന്‍ ഓഫിസായും ഉപയോഗിച്ചിരുന്നു. ഒൗദ്യോഗിക വസതി അനുവദിച്ച സാഹചര്യത്തിൽ എം.എല്‍.എ. ഹോസ്റ്റല്‍ ഒഴിയാണമെന്ന്​ നിയമസഭ സെക്ര​ട്ടറിയ​ും വി.എസിനോട്​ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എം.എല്‍.എ ഹോസ്റ്റല്‍ ഒഴിഞ്ഞ വി.എസ് സെക്രട്ടേറിയറ്റ് അനക്‌സില്‍ കമ്മീഷന് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക്​ വീണ്ടും കത്തു നല്‍കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandanadministrative reforms commission
News Summary - vs office at img, administrative reforms commission kerala
Next Story