Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മലപ്പുറം ഒരു കൂടാരമല്ല, മതേതര മനസ്സുകൾ തുന്നി ചേർത്ത മാണിക്യക്കൊട്ടാരം’ : വി.എസ്. ജോയ് എം.എൽ.എ

text_fields
bookmark_border
പി.നന്ദകുമാറിന്റെ വിവാദ പരാമർശത്തിന് ചുട്ട മറുപടി
‘മലപ്പുറം ഒരു കൂടാരമല്ല, മതേതര മനസ്സുകൾ തുന്നി ചേർത്ത മാണിക്യക്കൊട്ടാരം’ : വി.എസ്. ജോയ് എം.എൽ.എ
cancel

മലപ്പുറം: പൊന്നാനി മുൻ എം.എൽ.എ. പി.നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന് മറുപടി നൽകി വി.എസ്. ജോയ് എം.എൽ.എ. മലപ്പുറം ഒരു കൂടാരമല്ലെന്നും മതേതര മനസ്സുകൾ തുന്നിച്ചേർത്ത മാണിക്യക്കൊട്ടാരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മതത്തിന്റെ പേരിൽ മതിലുകൾ തീർക്കുന്നവർക്കല്ല, മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലങ്ങൾ പണിതവർക്കാണ് മലപ്പുറത്തിന്റെ യഥാർത്ഥ ചരിത്രമറിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മലപ്പുറം ഒരു കൂടാരമല്ല…അത് ഒരു കൊട്ടാരമാണ്. മതേതര മനസ്സുകൾ തുന്നി ചേർത്ത മാണിക്യക്കൊട്ടാരം. മതത്തിന്റെ പേരിൽ മതിൽ കെട്ടിയവർക്കല്ല.മനുഷ്യർക്കിടയിൽ സ്നേഹത്തിന്റെ പാലം പണിതവർക്കാണ് മലപ്പുറത്തിന്റെ ചരിത്രം അറിയുക"-എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി. നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ. ശൈലജ തുടങ്ങി ഉന്നത നേതാക്കളെല്ലാം പങ്കെടുത്ത സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിലാണ് പ്രസംഗിക്കുന്നതിനിടെയാണ് പി. നന്ദകുമാറിന്റെ പരാമർശം. മലപ്പുറം ജില്ല 'മതമൗലിക വർഗീയവാദികളുടെ കൂട്' ആണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയായിരുന്നു.

"മലപ്പുറത്തെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ടിവിടെ. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായി അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്." -എന്നാണ് പി. നന്ദകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V.S. Joy responds to P. Nandakumar
Next Story