വി.എസ് എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കൊപ്പം ജീവിച്ച നേതാവ് -ഡോ. ബി. രവിപിള്ള
text_fieldsകൊല്ലം റാവിസ് ഹോട്ടൽ ഉദ്ഘാടന വേളയിൽ വി.എസ്. അച്യുതാനന്ദനെ ഡോ. ബി. രവിപിള്ള ആദരിക്കുന്നു. ഷാരൂഖ് ഖാൻ, വയലാർ രവി തുടങ്ങിയവർ സമീപം (ഫയൽ ചിത്രം)
മനാമ: കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി.എസ്. അച്യുതാനന്ദൻ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്നും അദ്ദേഹത്തിന്‍റെ വിയോഗം കേരള ജനതയോടൊപ്പം വ്യക്തി പരമായും തീരാനഷ്ടണെന്നും പ്രമുഖ വ്യവസായി ബി. രവിപിള്ള.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് വി.എസിന്റേത്. ഐക്യകേരളം രൂപവത്കരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും രവി പിള്ള അനുശോചിച്ചു.
എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി.എസ്. അദ്ദേഹവുമായി വളരെയേറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരു വ്യക്തികൂടിയാണ് താനെന്നും കൊല്ലത്തെ സംരഭത്തിന്‍റെ ഉദ്ഘാടനത്തിന് അപ്രതീക്ഷിതമായി അദ്ദേഹം പങ്കെടുത്തത് തനിക്ക് വളരെയേറെ സന്തോഷം നൽകിയെന്നും രവി പിള്ള അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

