വി.എസിന്റെ ആരോഗ്യനില തൃപ്തികരം
text_fieldsതിരുവനന്തപുരം: ചികിത്സയിലുള്ള മുതിർന്ന സി.പി.എംനേതാവ് വി.എസ്. അച്യുതാനന്ദെൻറ ആരേ ാഗ്യനില തൃപ്തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി അറിയിച്ചു. അമിത രക്തസമ്മർദത്തെ തുടർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവം കണ്ടിരുന്നെങ്കിലും രക്തസമ്മർദം കുറഞ്ഞതോടെ ആരോഗ്യനില പുരോഗതി കൈവരിക്കുകയായിരുന്നു.
ന്യൂറോളജി, ന്യൂറോ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
