വി.എസിന് യാത്രാമൊഴി, ആലപ്പുഴയിൽ പൊലീസ് നിയന്ത്രണം, ദീർഘദൂര സർവീസുകൾ നഗരത്തിൽ പ്രവേശിക്കില്ല
text_fieldsആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഇതിന്റെ ഭാഗമായി ചേർത്തല ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ:
1. എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം, കലക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നുഡബ്ല്യൂലആൻഡ്‌ലസി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയുക.
2.എസി റോഡ് വഴി വരുന്ന വാഹനങ്ങൾ ജിഎച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ.ആൻഡ്.സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എ.സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ്.ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.
3. കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി.എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ല്യൂ.ആൻഡ്.സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.
4. വസതിയിലെ പൊതു ദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11വരെ പൂർണമായും നിരോധിച്ചിട്ടുള്ളതാണ് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

