Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴ ജില്ല...

ആലപ്പുഴ ജില്ല സമ്മേളനത്തിന്​  ആവേശം പകരാൻ  വി.എസ്​

text_fields
bookmark_border
ആലപ്പുഴ ജില്ല സമ്മേളനത്തിന്​  ആവേശം പകരാൻ  വി.എസ്​
cancel

കാ​യം​കു​ളം: അ​ണി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​രാ​ൻ സി.​പി.​എം ആ​ല​പ്പു​ഴ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എ​ത്തു​ന്നു. കാ​യം​കു​ള​ത്ത്​ 13,14,15 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഴു​വ​ൻ സ​മ​യ​വും വി.​എ​സി​​​െൻറ സാ​ന്നി​ധ്യം സം​ഘാ​ട​ക​ർ ഉ​റ​പ്പ്​ വ​രു​ത്തി. സ​മ്മേ​ള​ന ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ര​ണ്ടു​ സെ​മി​നാ​റു​ക​ളു​ടെ  ഉ​ദ്​​ഘാ​ട​ക​നും അ​ദ്ദേ​ഹ​മാ​ണ്.   സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്നു​വ​രു​ന്ന ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി.​എ​സ്​ വി​ഭാ​ഗ​ത്തെ വെ​ട്ടി​നി​ര​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ്​ സ്വ​ന്തം ത​ട്ട​ക​മാ​യ ആ​ല​പ്പു​ഴ​യി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​കു​ന്ന​ത്. ആ​ദ്യം ത​യാ​റാ​ക്കി​യ  കാ​ര്യ​പ​രി​പാ​ടി​യി​ൽ  വി.​എ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ര​ണ്ടു വ​ർ​ഷം മു​മ്പ്​ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന   സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്​ വി.​എ​സ്​ ഇ​റ​ങ്ങി​പ്പോ​യ​ത്​ സ്വ​ന്തം പ​ക്ഷ​ത്തി​​​െൻറ ക​രു​ത്ത്​ ചോ​ർ​ത്തി​യി​രു​ന്നു. വി.​എ​സി​നൊ​പ്പം നി​ന്ന​വ​രെ ഒ​തു​ക്കു​ന്ന​തി​നും ഇ​ത്​ കാ​ര​ണ​മാ​യി. വി.​എ​സി​നൊ​പ്പം നി​ല​കൊ​ണ്ട​വ​രെ ത​ഴ​യു​ന്ന സ​മീ​പ​ന​മാ​ണ്​ പൊ​തു​വെ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ങ്ങ​ളി​ലു​ണ്ടാ​യ​ത്. വി.​എ​സി​​​െൻറ വ​ര​വോ​ടെ ഇ​ത്ത​രം  അ​സം​തൃ​പ്​​തി  പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ നേ​തൃ​ത്വം . വി.​എ​സി​നെ മാ​റ്റി​നി​ർ​ത്തു​ന്ന​ത്​ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ്​ പു​ന​രാ​ലോ​ച​ന​ക്ക്​ നേ​തൃ​ത്വം ത​യാ​റാ​യ​ത്. പ്ര​തി​നി​ധി-​പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ൽ വി.​എ​സി​നെ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി ഉ​ൾ​​പ്പെ​ടു​ത്തി പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ദ്യ ഷെ​ഡ്യൂ​ളി​ൽ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും സ്​​ഥാ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട്​ പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​ടി​യേ​രി​യും പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 13ന്​ ​ന​ഗ​ര​ത്തി​ൽ ‘‘മ​തേ​ത​ര​ത്വം’’ വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റും വി.​എ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എ​ട്ടി​ന്​ ​ദേ​വി​കു​ള​ങ്ങ​ര​യി​ൽ ന​ട​ക്കു​ന്ന ‘ന​േ​വാ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളും വ​ർ​ത്ത​മാ​ന​കാ​ല കേ​ര​ള​വും’ സെ​മി​നാ​റി​ലും വി.​എ​സ്​ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. ഒൗ​ദ്യോ​ഗി​ക പ​ക്ഷ​ത്തു​ണ്ടാ​യ വി​ള്ള​ൽ സ​​മ്മേ​ള​ന​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v.skerala newsmalayalam newsAlapuzha District committe
News Summary - V.S Coming for alapuzha disrtict committe meeting-Kerala news
Next Story