Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.എസിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ

text_fields
bookmark_border
VS Achuthanandan
cancel

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ മെഡിക്കൽ സംഘത്തിന്‍റെ മേൽനോട്ടത്തിൽ സൂക്ഷ്മമായി വിലയിരുത്തി ചികിത്സ തുടരുകയാണെന്ന് വൈകിട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

അതേസമയം, ഉച്ചക്ക് വി.എസിന്‍റെ ആരോഗ്യമില വഷളായിരുന്നു. തലച്ചോറുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളാണ് ഉണ്ടായത്. എം.ആർ.ഐ സ്കാനിങ് നടത്തിയെങ്കിലും കുഴപ്പമില്ലെന്ന് കണ്ടെത്തി. നില വഷളായ വിവരം അറിഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്‍റെ ശ്വസനവും ഹൃദയമിടിപ്പും സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ശ്രമിക്കുകയാണ്.

ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വി.എസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി മകൻ അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VS Achuthanandan's health condition remains unchanged says medical bulletin
Next Story