Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേലിക്കകത്ത് വീട്ടിൽ...

വേലിക്കകത്ത് വീട്ടിൽ നിന്നിറങ്ങി; വി.എസ് അവസാനമായി ജില്ല കമ്മിറ്റി ഓഫിസിൽ

text_fields
bookmark_border
വേലിക്കകത്ത് വീട്ടിൽ നിന്നിറങ്ങി; വി.എസ് അവസാനമായി ജില്ല കമ്മിറ്റി ഓഫിസിൽ
cancel

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ നിന്ന് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫിസിൽ എത്തിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂറോളം പിന്നിട്ടാണ് ജന്മനാട്ടിലെത്തിയത്. അന്തിമോപചാരം അര്‍പ്പിക്കാൻ അരമണിക്കൂർ സമയമാണ് ജില്ല കമ്മിറ്റി ഓഫീസിൽ നിശ്ചിയിച്ചിട്ടുള്ളത്. പിന്നാലെ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വലിയ ചുടുകാട്ടിലാണ്​ സംസ്‌കാരം.

കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് വി.എസിനെ ഒരുനോക്ക് ​കാണാനായി റോഡിനിരുവശവുമായി അണിനിരന്നത്. അഭൂതപൂർവമായ ജനക്കൂട്ടമാണ് വഴിയോരങ്ങളിൽ പ്രിയ സഖാവിനെ അവസാനമായി കാണാൻ കാത്തുനിന്നത്. ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്ര നിശ്ചയിച്ച സമയം കടന്ന വളരെ വൈകിയാണ് ജന്മനാട്ടിലെത്തിയത്.

പ്രത്യേകം തയാറാക്കിയ കെ.എസ്​.ആർ.ടി.സി ബസിൽ ദർബാർ ഹാളിൽ നിന്ന്​ പുന്നപ്രയിലേക്കുള്ള വിലാപയാത്ര ഉച്ചക്ക് 2.15നാണ് ആരംഭിച്ചത്. മകൻ അരുൺകുമാർ, എം.വി. ജയരാജൻ, വി. ജോയി, പുത്തലത്ത്​ ദിനേശൻ എന്നിവരാണ്​ ബസിലുണ്ടായിരുന്നത്​. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേർ അനുഗമിച്ചു.

വാഹനം കടന്നുപോകുന്ന ദേശീയപാതക്ക് ഇരുവശവും വി.എസിന്‍റെ ചിത്രങ്ങളും ​പുഷ്പങ്ങളും ചെ​​​​ങ്കൊടികളുമായി ആയിരങ്ങളാണ്​ കാത്തുനിന്നത്​.

പ്രതീക്ഷിച്ചതിൽ നിന്നും ഏറെ വൈകിയാണ് വിലാപയാത്ര വിവിധ കേന്ദ്രങ്ങൾ പിന്നിട്ടത്​. എ.കെ.ജി സെന്‍ററിലെ പൊതുദർശനത്തിന്​ ശേഷം തിങ്കളാഴ്ച രാത്രി 12 നാണ്​ വി.എസിന്‍റെ ഭൗതിക ശരീരം മകൻ അരുൺകുമാറിന്‍റെ ബാർട്ടൺ ഹിൽ ജങ്​ഷനി​ലെ ‘വേലിക്കകത്ത്’​ വീട്ടിലെത്തിച്ചത്​. ഇവിടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമർപ്പിച്ചു.

ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വസതിയിലെത്തി. പിന്നാ​ലെ 9.15 ഓടെ ഭൗതിക ശരീരം പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചു. പലവട്ടം തിരക്കിട്ട്​ പാഞ്ഞ നിരത്തിലൂടെ വി.എസ്​ അവസാനമായി സെക്രട്ടേറിയറ്റിലേ​ക്ക്​. വലിയ ക്രമീകരണങ്ങളാണ്​ ദർബാർ ഹാളിൽ ഒരുക്കിയിരുന്നത്​.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ അടക്കം നേതാക്കൾ ഇവിടെ എത്തിയിരുന്നു. രാഷ്​ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരടക്കം പതിനായിരങ്ങളാണ്​ അന്തിമോപചാരമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanalappuzhaCPM
News Summary - VS Achuthanandan's body brought home
Next Story