Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമിയിലെ...

ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല –വി.എസ്​

text_fields
bookmark_border
ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല –വി.എസ്​
cancel

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന്​ മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ. ദലിത് പീഡനവും ഭൂമി പ്രശ്നവും ഇപ്പോഴും നിലനിൽക്കുന്നു. ദലിത് വിദ്യാർഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ല. എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്നും വി.എസ്​ പറഞ്ഞു.

വിഷയത്തിൽ നേരത്തെയും വി.എസ് വിമര്‍ശനം ഉന്നയിക്കുകയും ലോ അക്കാദമിക്ക്​ സർക്കാർ ഭൂമി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട്​ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്​ കത്ത് നൽകുകയും ​​ചെയ്​തിരുന്നു.

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്ഥാനമൊഴിയുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നും തീരുമാനമുണ്ടായതിനെ തുടർന്ന്​ എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചിട്ടുണ്ട്​. എന്നാൽ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ്​ മറ്റു വിദ്യാർഥി സംഘടനകൾ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandan
News Summary - vs achuthanandan
Next Story