Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോ അക്കാദമി ഭൂമി: മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷണമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പരാമർശം തെറ്റെന്ന് സി.പി.എം നേതാവ് വി.എസ് അച്യൂതാനന്ദൻ. സർക്കാർ ഭൂമി ആര് കൈയ്യടക്കിയാലും തിരിച്ചെടുക്കണമെന്നും ഇത് സർക്കാരിെൻറ പ്രാഥമിക ചുമതലയാണെന്നും വി.എസ് പറഞ്ഞു.
ഭൂമി പരിശോധിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രാവിലെ മുഖ്യമന്ത്രിയുടെ പറഞ്ഞത്. എന്നാൽ ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പ്രതികരിച്ചിരുന്നു. ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
