Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാരിക്കുന്തമേന്തിയ...

വാരിക്കുന്തമേന്തിയ പോരാളി

text_fields
bookmark_border
വാരിക്കുന്തമേന്തിയ പോരാളി
cancel

നാട്ടുരാജ്യങ്ങളിൽ ജനങ്ങൾക്കു കൂടി പങ്കാളിത്തമുള്ള ഉത്തരവാദ ഭരണം വേണമെന്ന മുറവിളി, നാൽപതുകളിൽ രാജ്യമെങ്ങും ഉയർന്നതിനൊപ്പം തിരുവിതാംകൂറിലും അലയടിച്ചു. ജന്മിമാരുടെ അനീതിക്കെതിരെ ശബ്​ദമുയർത്താൻ കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്ന പ്രവർത്തനം കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നേതൃത്വത്തിൽ ഇതേസമയം കുട്ടനാട്ടിൽ സജീവമായി. വി.എസ്​ അടക്കമുള്ള പ്രവർത്തകർ ഇതി​െൻറ ചുമതലയിലായിരുന്നു. തിരുവിതാംകൂറിനു കീഴിലുള്ള ആലപ്പുഴയിലും ചേർത്തലയിലും ഫാക്​ടറി തൊഴിലാളികളും കുട്ടനാട്ടിൽ കർഷക തൊഴിലാളികളും സജീവമായത്​​, ചരിത്രത്തിൽ ഇടം​േനടാൻ പോകുന്ന വലിയൊരു പ്രക്ഷോഭത്തി​െൻറ മണ്ണൊരുക്കമായിരുന്നുവെന്ന്​ പിൽക്കാലം തെളിയിച്ചു.

സ്വാതന്ത്ര്യം സർ സി.പിയിൽ നിന്നും

കൂലിക്കുവേണ്ടിയും ചൂഷണത്തിനെതിരായും ഇവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾ ഉത്തരവാദഭരണ പ്രക്ഷോഭമായി രൂപം മാറി. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക്​ ഭരണം നൽകുന്നു എന്ന വ്യാജേന അധികാരത്തിൽ തുടരാനായിരുന്നു തിരുവിതാംകൂർ ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ തന്ത്രം. സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കാൻ ​സർ സി.പി ട്രേഡ്​ യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചു. തൊഴിലാളികൾക്ക്​ പ്രത്യേക നിയോജക മണ്ഡലം, കൂലി, ബോണസ്​ എന്നിവ നൽകാം ഉത്തരവാദ ഭരണം സാധ്യമല്ല എന്നതായിരുന്നു അദ്ദേഹത്തി​െൻറ നിലപാട്​.

അധികാരം ത​െൻറ പക്കൽ ത​ന്നെ കേന്ദ്രീകരിക്കുന്ന ‘അമേരിക്കൻമോഡൽ’ ആയിരുന്നു സി.പിയുടെ മനസ്സിൽ. എന്നാൽ, സ്വാതന്ത്ര്യം എന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പുമില്ല എന്ന്​ ചർച്ചയിൽ പ​െങ്കടുത്ത ടി.വി തോമസ്​ അടക്കമുള്ള നേതാക്കൾ തീർത്തുപറഞ്ഞു. ഇതിനെതിരെ കമ്യൂണിസ്​റ്റ്​ പാർട്ടി പ്രക്ഷോഭരംഗത്തിറങ്ങി. ഇത്​ അടിച്ചമർത്താൻ സി.പി പ്രത്യേക പൊലീസ്​ സംഘത്തെ ഇറക്കി. പട്ടാള, പൊലീസ്​ ക്യാമ്പുകളാൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകൾ നിറഞ്ഞു. പ്രക്ഷോഭകാരികളെയും നേതാക്കളെയും അറസ്​റ്റ്​ ചെയ്​തും ഭീഷണ​ിപ്പെടുത്തിയും സി.പിയുടെ ​േസന മേഖലയിൽ അഴിഞ്ഞാട്ടം തുടങ്ങി.

ജനങ്ങളെ ഭീഷണിപ്പെടുത്തി, ‘കമ്യൂണിസം, ട്രേഡ്​ യൂണിയൻ മുർദാബാദ്​’ എന്നു വിളിപ്പിച്ചു. സി.കേശവൻ, പി.ടി പുന്നൂസ്​ എന്നിവരെ അറസ്​റ്റ്​ ചെയ്​തു. വി.എസ്​ അടക്കമുള്ളവർക്കെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചു. അമേരിക്കൻ മോഡലിനെതിരെ ആലപ്പുഴ ആലിശ്ശേരി മൈതാനത്ത്​ പ്രതിഷേധ യോഗം നടത്തിയ സുഗതനെയും മറ്റും അറസ്​റ്റ്​ ചെയ്​തു. ഇതേ യോഗത്തിൽ പ്രസംഗകനായിരുന്ന വി.എസ്​ അറസ്​റ്റിൽ നിന്ന്​ രക്ഷപ്പെട്ട്​ പുന്നപ്രയിലെത്തി. നേതാക്കളെ അറസ്​റ്റ്​ ചെയ്​തതിനെതിരെ അവിടെ പ്രതിഷേധയോഗം സംഘടിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും ‘പിടികൊടുക്കരു​െത’ന്ന പാർട്ടി നിർദേശത്തെ തുടർന്ന്​ കോട്ടയത്തേക്ക്​ മാറി. അവിടെ നിന്ന്​ ജില്ലാ സെക്രട്ടറി സി.എസ്​ ഗോപാല പിള്ളക്കൊപ്പം പൂഞ്ഞാറിലേക്കാണ്​ പോയത്​. രണ്ടാഴ്​ചക്കുള്ളിൽ തന്നെ വീണ്ടും പാർട്ടി കത്തു വന്നു, തിരിച്ചു​ചെല്ലാൻ.

നരനായാട്ടിനെതിരെ നാട്ടുകാർ

അപ്പോഴേക്കും ആലപ്പുഴയിൽ പൊലീസ്​ നരനായാട്ട്​ തുടങ്ങിയിരുന്നു. പുന്നപ്ര, കളർകോട്​ ഭാഗങ്ങളിൽ അതിക്രമം അതിരൂക്ഷം. ഇതു നേരിടാൻ​ പാർട്ടി തീരുമാനിച്ചു. യുദ്ധം കഴിഞ്ഞ്​ പിരിഞ്ഞുവന്ന പട്ടാളക്കാരുടെ നേതൃത്വത്തിൽ വോളണ്ടിയർ ക്യാമ്പുകൾ ആരംഭിച്ചു. പൊലീസ്​ വെടിവെച്ചാൽ ഒഴിയാനും, കമുക്​ നാലായി കീറിയ വാരിക്കുന്തം കൊണ്ട്​ തിരിച്ചടിക്കാനുമായിരുന്നു പരിശീലനം. പരിശീലനം മാത്രം പോരെന്നും ആത്​മധൈര്യം നൽകാൻ രാഷ്​ട്രീയ ബോധം പകർന്നു നൽകണമെന്നുമുള്ള നിർദേശത്തെ തുടർന്ന്​ ആ ചുമതല വി.എസ്​ അടക്കം ഏതാനും പേർക്കു നൽകി.

ഇതനുസരിച്ച്​ പുന്നപ്രയിൽ എത്തിയ വി.എസിന്​ നാനൂറോളം പേരുള്ള മൂന്നു ക്യാമ്പുകളുടെ ചുമതല നൽകി. ക്യാമ്പും പരിശീലനവും തുടരവെ 1946 ഒക്​ടോബർ 25ന്​ തിരുവിതാംകൂർ രാജാവി​െൻറ തിരുനാളിനോട്​ അനുബന്ധിച്ച്​ മേഖലയിൽ കൂടുതൽ പൊലീസ്​ ക്യാമ്പുകൾ തുറന്നു. ജനങ്ങളുടെ സ്വൈരം കെടുത്തുന്ന പൊലീസ്​ ക്യാമ്പുകൾ അവസാനിപ്പിക്കാനാവശ്യപ്പെട്ട്​ അവിടങ്ങളിലേക്ക്​ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്​ നടത്താൻ തീരുമാനിച്ചു. ‘അമേരിക്കൻ മോഡൽ അറബക്കടലിൽ’ എന്നതായിരുന്നു മുദ്രാവാക്യം. പുന്നപ്രയിലെ പൊലീസ്​ ക്യാമ്പ്​ ലക്ഷ്യം വെച്ച്​ നീങ്ങിയ ഒരു മാർച്ചിൽ ഒരു ഭാഗം വരെ വി.എസ്​ ഉണ്ടായിരുന്നു.

‘‘ഇനിയങ്ങോട്ട്​ വി.എസ്​ വേണ്ട, വാറണ്ട്​ നിലവിലുള്ള സ്​ഥിതിക്ക്​ അറസ്​റ്റ്​ ചെയ്യും’’ എന്ന നിർദേശം വന്നതിനെ തുടർന്ന്​ വി.എസ്​ പ്രദേശത്തുതന്നെ ഒരു തൊഴിലാളിയുടെ വീട്ടിലേക്ക്​​ മാറി. ഇതിനിടെ ക്യാമ്പ്​ ലക്ഷ്യമാക്കി നീങ്ങിയ പ്രക്ഷോഭകരോട്​ പിരിഞ്ഞുപോകാൻ നിർദേശിച്ച ​പൊലീസ്​ മേധാവി, ​വെടിവെക്കാനും ഉത്തരവിട്ടു. വോളണ്ടിയർമാർ വാരിക്കുന്തവുമായി നിലത്തുകിടന്നു. ശേഷം പൊലീസ്​ ക്യാമ്പിലലേക്ക്​ ഇഴഞ്ഞു നീങ്ങി. എസ്​.ഐയുടെ തല വെട്ടി. എ​ട്ടോളം പൊലീസുകാരെ കൊന്നു. വെടിവെപ്പിൽ അമ്പതോളം തൊഴിലാളികളെങ്കിലും കൊല്ലപ്പെട്ടു. ചിലർ പൊലീസി​െൻറ തോക്കു പിടിച്ചെടുത്തു. ആ തോക്കുമായി സഖാക്കൾ വി.എസ്​ തങ്ങിയ ഇടത്തു വന്നു. അവ ഉപേക്ഷിക്കാൻ നിർദേശിച്ച്​ അദ്ദേഹം വീണ്ടും പൂഞ്ഞാറിലേക്ക്​ മാറി.

ബയണറ്റു കുത്തിയിക്കി പീഡനം

പൂഞ്ഞാറിൽ വി.എസിനുവേണ്ടി പൊലീസ്​ വല വിരിച്ചിരിക്കുകയായിരുന്നു. ഒക്​ടോബർ 28ന്​ പൂഞ്ഞാറിൽ വെച്ച്​ അറസ്​റ്റ്​ ചെയ്​ത വി.എസിനെ പാലാ പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്യാനാരംഭിച്ചു. ആലപ്പുഴയിൽ നിന്നടക്കമുള്ള സി.ഐ.ഡിമാർ പാലാ സ്​റ്റേഷനിൽ എത്തിയിരുന്നു. ‘‘സുഗതൻ അടക്കമുള്ളവർ ജയിലിൽ സുഖമായി കഴിയുന്നു. നിങ്ങൾ പൊലീസ്​ ക്യാമ്പിനെതിരെ ആക്രമണം നടത്തിച്ചു. എസ്​.ഐയെ കൊന്നു. ഇതി​​െൻറ ആവശ്യമുണ്ടായിരുന്നോ’’ എന്നാണ്​ ആലപ്പുഴയിൽനിന്ന്​ എത്തി്യ സ്​പെഷൽബ്രാഞ്ച്​ ഉദ്യോഗസ്​ഥൻ ചോദിച്ചത്​. ഇടിയൻ നാരയണപിള്ള എത്തി ചോദ്യം ചെയ്യലും മർദനവും ആരംഭിച്ചു. ‘‘കെ.വി പ​ത്രോസും ​കെ.സി ജോർജും ഇ.എം.എസും എവിടെ’’ എന്നു ചോദിച്ചായിരുന്നു മർദനം.

എത്ര തല്ലിയിട്ടും മറുപടി ഇല്ലാതായതോടെ പീഡന മുറ മാറ്റി. ഒരിക്കലും മറക്കാത്ത ആ മർദനമുറയെക്കുറിച്ച്​ വി.എസ്​ തന്നെ പറഞ്ഞ വാക്കുകളിലേക്ക്​: ‘‘എ​െൻറ രണ്ടു കാലുകളും ലോക്കപ്പി​െൻറ അഴികളിലൂടെ അവർ പുറത്തെടുത്തു. തുടർന്ന്​ ലോക്കപ്പ്​ അഴികൾക്കു വിലങ്ങനെ രണ്ടുകാലിലുമായി ലാത്തിവെച്ചുകെട്ടി. പിന്നെ കാലിനടിയിൽ അടി തുടങ്ങി. എത്ര വേദനിച്ചാലും കാലുകൾ അകത്തേക്ക്​ വലിക്കാനാവില്ലല്ലോ. മർദനങ്ങൾക്കുശേഷം ലോക്കപ്പ്​ പൂട്ടി. കുറച്ചു ​പൊലീസുകാർ ലോക്കപ്പിനു പുറത്തും ഞാൻ അകത്തും പുറത്തുമല്ല എന്ന അവസ്​ഥയിലും. ​

നേതാക്കൾ എവിടെയെന്ന ചോദ്യം വീണ്ടും ആവർത്തിച്ചു. അറിയില്ലെന്ന്​ ഞാനും. അതോടെ ലോക്കപ്പിനുള്ളിലെ പൊലീസുകാർ തോക്കി​െൻറ പാത്തി കൊണ്ട്​ ഇടിച്ചു. ആ സമയം പുറത്തുള്ളവർ കാൽപാദങ്ങളിൽ ചൂരൽ കൊണ്ട്​ അടിച്ചു. ഇതിനിടെ ഒരു പൊലീസുകാരൻ ബയണറ്റ്​ തോക്കിൽ ബയണറ്റ്​ പിടിപ്പിച്ച്​ എ​െൻറ ഉള്ളംകാലിൽ കുത്തി. കാൽപാദം തുളഞ്ഞ്​ ബയണറ്റ്​ അപ്പുറം കയറി. ചോര ഭിത്തിയിലേക്ക്​ ചീറ്റിത്തെറിച്ചു. എ​െൻറ ബോധം പോയി. പിന്നീട്​ കണ്ണു തുറക്കു​േമ്പാൾ പാലാ ആശുപത്രിയിലാണ്’’ ^സമരംതന്നെ ജീവിതം എന്ന ആത്മകഥയിൽ വി.എസ്​ പറയുന്നു.

മരിച്ചെന്നു കരുതി കാട്ടിൽ കളയാൻ, അന്ന്​ ലോക്കപ്പിലുണ്ടായിരുന്ന ചില പ്രതികളെ കൂട്ടി പൊലീസ്​ ​വി.എസിനെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി​. കൂടെപ്പോയ സംഘത്തിലെ കള്ളൻ കോരപ്പനാണ്​ വി.എസ്​ അനങ്ങുന്നത്​ കണ്ട്​, ജീവനുള്ളതിനാൽ കാട്ടിൽ കളയാൻ ഞങ്ങൾ തയാറല്ല എന്ന്​ പൊലീസുകാരോട്​ പറഞ്ഞത്​. അങ്ങനെയാണ്​ വി.എസ്​ ആശുപത്രിയിൽ എത്തിയത്​. അവിടെ ദേശീയബോധമുള്ള ചില ഡോക്​ടർമാർ ഉണ്ടായിരുന്നതിനാൽ പൊലീസുകാർക്ക്​ കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. കൊണ്ടുവന്ന പൊലീസുകാരോട്​ പുറത്തുപോകാനും ഡ്യൂട്ടിയിലുള്ളവർ മാത്രം സംരക്ഷണത്തിനു നിൽക്ക​ട്ടെ എന്നും ഡോക്​ടർമാർ പറഞ്ഞു. അവരുടെ ചികിത്​സയിൽ ജീവിതത്തിലേക്ക്​ തിരിച്ചു വന്നു. എന്നാൽ, ബയണറ്റു കുത്തിക്കയറ്റിയ കാൽ ശരിക്കും നിലത്തു കുത്താൻ ഒൻപതു മാസം കഴിഞ്ഞാണ്​ കഴിഞ്ഞതെന്ന്​ വി.എസ്​ പറഞ്ഞിരുന്നു. ഒടുവിൽ, ഒരിക്കലും മായാത്ത ആ മുറിപ്പാടുകളോടു കൂടിയാണ്​ പുന്നപ്ര വയലാർ വിപ്ലവപോരാട്ട നായകൻ വിട വാങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanCPMKerala News
News Summary - VS Achuthanandan; The legendary communist leader
Next Story