Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളം ചരിത്രത്തിൽ നെഞ്ചുവിരിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ -വി.എസ്
text_fieldsbookmark_border
കായംകുളം: കേരളം ചരിത്രത്തിെൻറ നേര്‍ക്ക് നെഞ്ചുവിരിച്ചത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളിലൂടെയാണെന്ന് ഭരണ പരിഷ്കാര കമ്മിറ്റി ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സി.പി.എം ജില്ല സമ്മേളന ഭാഗമായി സംഘടിപ്പിച്ച ‘നവോത്ഥാന മൂല്യങ്ങളും വര്‍ത്തമാന കേരളവും’ സെമിനാറിന് നൽകിയ സന്ദേശത്തിലായിരുന്നു അഭിപ്രായപ്രകടനം. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന വി.എസ് ശാരീരിക അവശതകൾ കാരണം പെങ്കടുത്തില്ല.
ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച കേരളത്തെ സൗഹൃദാലയമാക്കാൻ കഴിഞ്ഞു. ചോരയും പ്രാണനും നൽകിയാണ് നാടിനെ വളർത്തിയെടുത്തത്. ആർ.എസ്.എസിെൻറ തീട്ടൂരങ്ങൾ നടപ്പാക്കുന്ന മോദി സർക്കാറിനെതിരെ പ്രതിരോധനിര ഉയർന്നുവരണമെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
