Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോൽവിയെ കുറിച്ച്​...

തോൽവിയെ കുറിച്ച്​ ഇടതുപക്ഷം ആത്മപരിശോധന നടത്തണം -വി.എസ്

text_fields
bookmark_border
vs-new
cancel

ഹരിപ്പാട്: മത-വർഗീയ ശക്തികൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി മുന്നേറുമ്പോൾ തൊടുന്യായം കണ്ടെത്താതെ തോൽവിയുടെ കാരണത്തെ കുറിച്ച്​ ഇടതുപക്ഷം ആത്മപരിശോധന നടത്താൻ സമയം അതിക്രമിച്ചെന്ന്​ ഭരണപരിഷ്​ക്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഇടത് പക്ഷത്തിന് ഇനി ജനവിശ്വാസം നേടാൻ ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴിയില്ലെന്ന് വി.എസ്​ പറഞ്ഞു.

ഇന്ത്യയിൽ ഇടതു പക്ഷത്തിന്​ ഭാവി​യില്ലെന്ന സഹയാത്രികരുടെ വിലാപം തെറ്റായ ബോധമാണ്​. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ തെറ്റായി പൊതു വിലയിരുത്തൽ ഉണ്ടായ സാഹചര്യവും ഗൗരവമായി കാണണം. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുമ്പോൾ അതിനെ നേരിടാൻ ഇടത് പക്ഷത്തിന് ഏറെ ഉത്തരവാദിത്വമുണ്ട്. മുമ്പും വർഗീയത ഭീഷണിയായിട്ടുണ്ടെങ്കിലും ഇപ്പോൾ ഉത്​​കണ്​ഠാ ജനകമാണ്. വർഗീയതയെ നേരിടാൻ ഇടത് പക്ഷമല്ലാതെ മറ്റാരാണുള്ളതെന്ന്​ അദ്ദേഹം ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vs achuthanandankerala newsmalayalam news
News Summary - VS Achuthanandan Left Parties -Kerala News
Next Story