Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.​എ​സ്....

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​യു​ന്നു

text_fields
bookmark_border
vs achuthanandan
cancel

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഭ​ര​ണ​പ​രി​ഷ്ക​ര​ണ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​യു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​വ​ടി​യാ​റി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യൊ​ഴി​ഞ്ഞു. ബ​ർ​ട്ട​ൺ ഹി​ല്ലി​ലെ മകന്‍റെ വ​സ​തി​യി​ലേ​ക്കാണ് വി.​എ​സ് താ​മ​സം മാ​റ്റിയത്. ഇത് സ്ഥാനമൊഴിയുന്നതിന്‍റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിര്‍വ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് വി.​എ​സ് സ്ഥാ​ന​മൊ​ഴി​യുന്ന​ത്.

2016 ജൂ​ലൈ മു​ത​ലാ​ണ് വി.​എ​സ് ഭ​ര​ണ​പ​രി​ഷ്ക്ക​ര​ണ കമീ​ഷ​ന്‍റെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​ന് ആ​റ് റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രാൻ പാർട്ടി പ്രവർത്തകർ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും തിരുവനന്തപുരത്ത് തുടരാനാണ് വി.എസിന്‍റെ തീരുമാനം. ആരോഗ്യസംബന്ധമായും ചികിത് സസംബന്ധമായും ഉള്ള സൗകര്യങ്ങൾ മുൻനിറുത്തിയാണ് ഈ തീരുമാനം.

Show Full Article
TAGS:vs achuthanandanAdministrative Reforms Commission
Next Story