Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ അപകീർത്തി കേസ്:...

സോളാർ അപകീർത്തി കേസ്: നഷ്ടപരിഹാര വിധിക്കെതിരെ വി.എസ് അപ്പീൽ നൽകി

text_fields
bookmark_border

തിരുവനന്തപുരം: സോളാർ അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേലിന്‍റെ ഉത്തരവിനെതിരെ ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് വി.എസ് അപ്പീൽ നൽകിയത്.

സോളാർ വിവാദത്തിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശത്തിന്‍റെ പേരിലായിരുന്നു 10,10,000 രൂപ നഷ്ടപരിഹാരമായി നൽകാൻ​ തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്. സോളാർ അഴിമതിയിൽ ഉമ്മൻചാണ്ടിയുടെ പങ്കിനെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കൊടുക്കത്തത്.

പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്നാണ് വിധിയോട് വി.എസ് നേരത്തെ പ്രതികരിച്ചത്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി തന്നെ ഹൈകോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നുവെന്നും വി.എസ്​. ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കോടതിയിൽ വിധിയിൽ അപ്പീൽ പോകാനുള്ള അവകാശം വി.എസിനുണ്ടെന്നും തെറ്റ് ചെയ്യാത്തത് കൊണ്ട് തനിക്ക് ഭയമില്ലെന്നുമാണ് ഉമ്മൻചാണ്ടി ഇതിനോട് പ്രതികരിച്ചത്.

Show Full Article
TAGS:solar case vs achuthanandan oommen chandy 
News Summary - vs achuthanandan appeal filed in Solar Defamation Case
Next Story