ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടത്തിെൻറ ചെരുപ്പുനക്കികൾ –വി.എസ്. അച്യുതാനന്ദൻ
text_fieldsബേപ്പൂർ: ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടത്തിെൻറ ചെരുപ്പുനക്കികളാണെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. രാജ്യം ഭരിക്കാൻ യോഗ്യതയില്ലാത്തവരാണ് അധികാരത്തിലുള്ളതെന്നും വി.എസ്. കൂട്ടിച്ചേർത്തു. മാത്തോട്ടത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ ആശയങ്ങളും അഭിപ്രായങ്ങളും നടപ്പാക്കുകയും ആർ.എസ്.എസിെൻറ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് നരേന്ദ്ര മോദി. അത്യന്തം സങ്കടകരമായ സാഹചര്യത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനാൽ നിർണായക വിധിയെഴുത്തിന് തയാറാകണം.പശുവിെൻറ പേരിൽ 24 മുസ്ലിംകളെ കൊലചെയ്തിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രിക്ക് ഇന്ത്യൻ ജനത കനത്ത ശിക്ഷ നൽകേണ്ടതുണ്ട്. രാജ്യത്ത് മതേതര പ്രസ്ഥാനം ഒന്നു മാത്രമേയുള്ളൂ. അത് ഇടതുപക്ഷമാണ്.
ഭരണഘടന സ്ഥാപനങ്ങളെ തള്ളിപ്പറയുകയും മുഖവിലക്കെടുക്കാതെ അവമതിക്കുകയും ഭീഷണിപ്പെടുത്തി ചൊൽപ്പടിയിൽ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണം അവസാനിപ്പിക്കാനുള്ള അവസാന സമയമാണ് ഇത് -വി.എസ് ഓർമിപ്പിച്ചു.
