Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യാസ്ത്രീകൾ തെരുവിലിറങ്ങുന്നത് ഗൗരവതരം -വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. നീതിക്കായി കന്യാസ്ത്രീകൾ തെരുവിലിറങ്ങുന്നത് ഗൗരവതരമാണെന്ന് വി.എസ് പറഞ്ഞു.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. അതിൽ പൊലീസ് കാലതാമസം വരുത്തരുത്. ഗൗരവതരമായ കേസുകൾ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വി.എസ് വ്യക്തമാക്കി.
പീഡനാരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യസ്ത്രീകൾ പരസ്യപ്രതിഷേധം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
