‘സാറ് പോക്കിേമാൻ കളിച്ചിട്ടുണ്ടോ...?’ കുരുന്നുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ പകച്ച് വി.എസ്
text_fieldsതിരുവനന്തപുരം: ‘ആരെങ്കിലും നിർബന്ധിച്ചിട്ടാണോ അതോ സ്വന്തം ഇഷ്ടപ്രകാരമാണോ സാറ് രാഷ്ട്രീയത്തിൽ വന്നത്?’ അപ്രതീക്ഷിത ചോദ്യം കേട്ട് വി.എസ്. അച്യുതാനന്ദൻ ആദ്യം അമ്പരന്നു. പിന്നെ നേരിയ ചിരി, ക്രമേണ പൊട്ടിച്ചിരി. ‘സ്വന്തം ഇഷ്ടപ്രകരം തന്നെ’ സ്വതസിദ്ധമായ ശൈലിയിൽ വൈകാതെ ഉത്തരം കൊടുത്തു. ‘സാറ് പോക്കിേമാൻ കളിച്ചിട്ടുണ്ടോ?’ എന്ന ചോദ്യം ശരിക്കും ഞെട്ടിച്ചു. എന്താണെന്ന് മനസ്സിലാകാതെ ചിരിക്കാനേ വി.എസിന് കഴിഞ്ഞുള്ളൂ. ശിശുക്ഷേമ സമിതിയുടെ കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ 10 വയസ്സിനുതാഴെയുള്ള കുട്ടികളോട് സംവദിക്കാനെത്തിയതായിരുന്നു വി.എസ്.
ടി.വിയിൽ കണ്ടും കേട്ടും മാത്രമറിയുന്ന സമരനായകൻ വി.എസിനെ ആഘോഷപൂർമാണ് കുട്ടികൾ വരേവറ്റത്. കാറിൽ നിന്നിറങ്ങിയപ്പോൾ എഴുന്നേറ്റുനിന്ന് കൈയടിച്ചു. വേദിയിലെത്തിയപ്പോൾ ഹസ്തദാനം ചെയ്യാൻ തിരക്ക്. ആദ്യം മടിച്ച് നിന്നവർ പിന്നെ ചുറ്റുംകൂടി. കൈയിൽ പിടിച്ചും ചേർന്നുനിന്നും തോളിൽ ൈകയിട്ടുമൊക്കെ സ്നേഹപ്രകടനം. ടി.വിയിൽ മാത്രം കണ്ട വി.എസിനെ നേരിൽ കാണുന്നതിെൻറ കൗതുകം മാറ്റിവെച്ചായിരുന്നു കുസൃതിത്തങ്ങൾ. വി.എസാകെട്ട നിറചിരിയോടെ എല്ലാം ആസ്വദിക്കുന്നുണ്ടായിരുന്നു.
വലിയ സദസ്സുകളിലും സമരമുഖങ്ങളിലും മാത്രം സംസാരിച്ചു വഴങ്ങിയ നാവിൽനിന്ന് ആദ്യം വന്നത് സമരഭാഷ. ‘അസംബ്ലിയിൽനിന്നാണ് താൻ ഇേങ്ങാേട്ടക്ക് വരുന്നതെന്നും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ എന്നോട് പറയാമെന്നും പറഞ്ഞായിരുന്നു തുടക്കം. ഇതോടെ തലങ്ങും വിലങ്ങും ചോദ്യങ്ങൾ. വി.എസിെൻറ കാലത്തെ മൂന്നാർ ഒഴിപ്പിക്കലും ഇപ്പോഴത്തെ ഒഴിപ്പിക്കലും എങ്ങെന കാണുന്നെന്ന ചോദ്യമായിരുന്നു ആദ്യം. ഒട്ടും വൈകാതെ പഠിച്ചിട്ട് പിന്നീട് പറയാമെന്നായി വി.എസ്. കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് േചാദിച്ചപ്പോൾ അൽപമൊന്ന് അലോച്ചിച്ചു. പിന്നെ പണ്ട് കൂട്ടുകാരൊത്ത് കിളിമാസ് കളിച്ചതും പാട്ട് പാടിയതും അത്തപ്പൂക്കളമിട്ടതും ഒാണമാഘോഷിച്ചതുമെല്ലാം ഒാർത്തെടുത്തു.
ഇഷ്ടപ്പെട്ട ആഹാരം ഏതെന്നായി കുട്ടികൾ. അമ്പലപ്പുഴ പാൽപ്പായസമെന്ന മറുപടി വന്നപ്പോൾ വീണ്ടും സംശയം. ‘സാറത് കുടിച്ചിട്ടുേണ്ടാ?’ അതോടെ പൊട്ടിച്ചിരി. രാഷ്ട്രീയത്തിൽ എത്ര വർഷമായി എന്ന ചോദ്യത്തിന് 80 കഴിഞ്ഞെന്ന് ഉത്തരം. ഇനി മുഖ്യമന്ത്രിയാകുമോ എന്നായിരുന്നു ചിലരുടെ സംശയം. ഇതിനിടെ തങ്ങൾക്കു വേണ്ടി വി.എസ് പാട്ടുപാടണമെന്നായി ചിലർ. ആവശ്യം മുറുകിയപ്പോൾ തല കുലുക്കി നിരസിച്ചു. ഇതിനിടെ കുരുന്നുകൾ വി.എസിനെ ഒാലത്തൊപ്പിയും അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
