Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യം...

ആരോഗ്യം വീണ്ടെടുക്കുകയാണ്​; ഒരു മാസത്തിനകം വേദിയിലെത്തുമെന്ന്​ വി.എസ്​

text_fields
bookmark_border
ആരോഗ്യം വീണ്ടെടുക്കുകയാണ്​; ഒരു മാസത്തിനകം വേദിയിലെത്തുമെന്ന്​ വി.എസ്​
cancel

തിരുവനന്തപുരം: ഒരു മാസത്തിനകം പൊതുപരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്​ വി.എസ്​. അച്ചുതാനന്ദൻ.

ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും വി.എസ്​ അറിയിച്ചു. ഫേസ്​ബുക്കിലൂടെയാണ്​ വി.എസ്​ ഇക്കാര്യം അറിയിച്ചത്​.

നാടിനെ നടുക്കിയ കൊറോണ വൈറസിന്‍റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടാവുമെന്ന് കരുതുന്നു. കൂട്ടുചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്.

ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നുവെന്നും വി.എസ്​​ കുറിച്ചു.

Show Full Article
TAGS:vs achudhanandan cpm leader kerala news malayalam news 
News Summary - vs achudhanandan back to the stages -kerala news
Next Story