Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശുപത്രികള്‍ സന്ദർശിക്കു; കേരളത്തിലെത്തിയ യോഗിയോട് വൃന്ദ കാരാട്ട്
text_fieldsbookmark_border
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ആശുപത്രികള്‍ സന്ദർശിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അത് ഗുണം ചെയ്യുമെന്നും വൃന്ദ കൂട്ടിച്ചേർത്തു. ഒരു കള്ളം എത്ര ആവര്‍ത്തിച്ചു പറഞ്ഞാലും സത്യമാകില്ലെന്നും അവർ പറഞ്ഞു.
അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാൻ ആദിത്യനാഥ് കേരളത്തിലെത്തി. വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
