Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം വി.ആർ ഭാസ്ക്കരൻ അന്തരിച്ചു
text_fieldsbookmark_border
കോട്ടയം: സി.പി.ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന വി ആർ ഭാസ്ക്കരൻ(91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘകാലം സി.ഐ.ടി.യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി.പി.ഐ.എം ആദ്യകാല സംഘാടകനും നേതാവും മികച്ച ട്രേഡു യൂണിയനിസ്റ്റുമായിരുന്നു.
എൽ.ഡി.എഫിെൻറ കോട്ടയം ജില്ല കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അവിവാഹിതനാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
