സ്വത്തിൽ തുല്യാവകാശത്തിന് വി.പി സുഹ്റ മരണം വരെ നിരാഹാരത്തിന്
text_fieldsന്യൂഡൽഹി: അനന്തരസ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‍ലിം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നത് വരെ വി.പി സുഹ്റ മരണം വരെ നിരാഹര സമരത്തിന്. ന്യൂഡൽഹി ജന്തർ മന്തറിൽ ഞായറാഴ്ച തുടങ്ങുന്ന സമരത്തിൽ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്ന് അവർ ശനിയാഴ്ച ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ആവശ്യം നേടിയെടുക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങുന്ന പ്രശ്നമില്ല. നിശബ്ദമാക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ ശബ്ദിക്കുന്നത്. വിഷയം മനുഷ്യാവകാശത്തിന്റേതാണ്.
2016 മുതൽ സുപ്രീംകോടതിയിൽ കേസ് ഉണ്ട്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇനി ജയിക്കാതെ പിന്തിരിയില്ല. സമരം വിജയിക്കാതെ വെള്ളം കുടിക്കാൻ പോലും തയ്യാറല്ലെന്നും അതിനിടയിൽ മരിക്കുകയാണെങ്കിൽ മരിച്ചോട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

