Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.പി സാനു എസ്.എഫ്.ഐ...

വി.പി സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ്

text_fields
bookmark_border
വി.പി സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ്
cancel

ന്യൂഡൽഹി: എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റായി മലയാളിയായ വി.പി സാനുവിനെയും ജനറല്‍ സെക്രട്ടറിയായി ബംഗാൾ സ്വദേശി മയൂഖ് വിശ്വാസിനെയും തെരഞ്ഞെടുത്തു.
ഷിംലയിൽ നടന്ന 16-ാം അഖിലേന്ത്യാസമ്മേളനമാണ് തെരഞ്ഞെടുത്തത്. കേരളത്തിൽനിന്നുള്ള വി.എ വിനീഷ് ബംഗാളിൽ നിന്നുള്ള പ്രതികൂര്‍, തെലങ്കാന സ്വദേശി കോട്ട രമേഷ്, ആന്ധ്രപ്രദേശ് സ്വദേശി വൈ. രാമു മഹാരാഷ്ട്രയിൽ നിന്നുള്ള ബാലാജി എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.

കേരളത്തിൽ നിന്നുള്ള സച്ചിൻ ദേവ് ജോയിന്‍റ് സെക്രട്ടറിമാരിൽ ഉൾപ്പെടുന്നു. 93 അംഗ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിൽ നിന്ന് 10 പേരുണ്ട്. മലപ്പുറം സ്വദേശിയായ സാനു രണ്ടാം തവണയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. കൊല്‍ക്കത്ത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മയൂഖ് വിശ്വാസ്.

Show Full Article
TAGS:VP SanuSFI Presidentsfikerala newsmalayalam news
News Summary - VP Sanu SFI National President-Kerala News
Next Story