‘രാഹുലിന്റെ ഓഡിയോ സത്യമാണെങ്കിൽ വളരെ ഗൗരവമുള്ള കേസ്, ഒരുനിമിഷം പോലും തുടരാൻ അർഹതയില്ല’ -യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ
text_fieldsകോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പുറത്തുവന്ന ഫോൺ സംഭഷണം സത്യമാണെങ്കിൽ ഒരുനിമിഷം പോലും അദ്ദേഹത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ. 15മിനിറ്റ് മുമ്പാണ് താൻ ആ ശബ്ദസന്ദേശം കേട്ടതെന്നും അത് സത്യമാണെങ്കിൽ വളരെ ഗൗരവമുള്ള കേസാണെന്നും ദുൽഖിഫിൽ പറഞ്ഞു.
ഇതിനുപിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ചതായി സംഘടന ദേശീയ നേതൃത്വം അറിയിച്ചു. ശബ്ദസന്ദേശം അടക്കമുള്ള തെളിവുകൾ പുറത്തുവന്ന സഹചര്യത്തിലാണ് നടപടി.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യുവതിയുമായി നടത്തിയതെന്ന പേരിൽ നേരത്തെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് ഇയാളുടെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം.
പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ
?: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോൾ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ?
യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ
?: ആ കൊച്ചിനെ ആര് ചൂണ്ടിക്കാണിക്കും നീ ?
യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല
?: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും
യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ
?: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.
യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്
?: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

