Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിലും ചേലക്കരയിലും വോട്ടിങ് മെഷീൻ തകരാറിലായി; ബി.ജെ.പി സ്ഥാനാർഥിയുടെ ബൂത്തിലും തകരാർ

text_fields
bookmark_border
Voting machines broke down
cancel

കൽപറ്റ/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലമായ വയനാട്ടിലും നിയമസഭ മണ്ഡലമായ ചേലക്കരയിലും വോട്ടിങ് മെഷീൻ തകരാറിലായി. വയനാട്ടിലെ 117-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. പോളിങ് തുടങ്ങി രണ്ടു പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീൻ തകരാറിലായത്.

തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു.

അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.

ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്കൂളിലെ 116-ാം നമ്പർ ബൂത്തിലെ വോട്ടിങ് മെഷീൻ ആണ് തകരാറിലായത്. ഇവിടത്തെ വോട്ടിങ് മെഷീൻ മാറ്റേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.

ആദ്യ വോട്ട് രേഖപ്പെടുത്തിയ ശേഷം യന്ത്രത്തിൽ ഇൻവാലിഡ് എന്ന് കാണിക്കുകയായിരുന്നു. ചേലക്കരയിലെ ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തേണ്ട ബൂത്ത് ആണിത്.

ചെറുതുരുത്തി ഹയർ സെക്കൻഡറി സ്കൂളിൽ 31-ാം ബൂത്തിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ തകരാറായി. മോക്ക് പോളിങ്ങിൽ മെഷീന്‍റെ തകരാർ പരിഹരിച്ചതായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voting machines broke down in Wayanad and Chelakkara
Next Story