നിയമസഭ തെരഞ്ഞെടുപ്പ്;113 മണ്ഡലങ്ങളിലും പോളിങ് ഉയർന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഉയർന്ന നാലാമത്തെ പോളിങ് രേഖപ്പെടുത്തിയ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 140ൽ 113 മണ്ഡലങ്ങളിലും 2021നെ അപേക്ഷിച്ച് പോളിങ് വർധിച്ചു. സർവിസ്, തപാൽ വോട്ടുകൾ കൂടി ചേർത്ത് അന്തിമ കണക്ക് വരുമ്പോൾ പോളിങ് വർധിച്ച മണ്ഡലങ്ങൾ ഇനിയും ഉയരും. കമീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, തപാൽ വോട്ടുകൾ കൂടി ചേർത്ത് അന്തിമ കണക്ക് രണ്ടു ദിവസത്തിനകം തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 14ൽ 13 ജില്ലകളിലും മുൻതവണത്തെ അപേക്ഷിച്ച് പോളിങ് വർധിച്ചപ്പോൾ കണ്ണൂരിൽ മാത്രമാണ് കുറഞ്ഞത്. കണ്ണൂരിൽ കഴിഞ്ഞതവണ 80.26 ശതമാനമായിരുന്നു. ഇത്തവണ ഒടുവിലെ കണക്കുകൾ പ്രകാരം 78.60 ശതമാനമാണ്. കണ്ണൂരിൽ 11 മണ്ഡലങ്ങളിൽ രണ്ടിടത്ത് മാത്രമാണ് വർധനവുണ്ടായത്. മലപ്പുറം ജില്ലയിൽ ആകെയുള്ള 16 മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് ആകെയുള്ള 14 മണ്ഡലങ്ങളിലും പോളിങ് ഉയർന്നു.
എറണാകുളത്ത് 14ൽ 13ലും പോളിങ് കൂടി. കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും എല്ലാ മണ്ഡലങ്ങളിലും പോളിങ് കൂടിയിട്ടുണ്ട്. കോഴിക്കോട്ട് 13ൽ എട്ട് മണ്ഡലങ്ങളിലാണ് വർധന. തൃശൂരിൽ 13ൽ 11ലും കോട്ടയത്ത് ഒമ്പതിൽ ഏഴിലും ആലപ്പുഴയിൽ ഒമ്പതിൽ ആറിലും പത്തനംതിട്ടയിൽ അഞ്ചിൽ മൂന്നിടത്തും കൊല്ലത്ത് 11ൽ എട്ടിടത്തും പോളിങ് ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

