Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2026 11:20 AM IST Updated On
date_range 9 April 2026 11:20 AM ISTമഞ്ചേശ്വരത്ത് മെഷീനിൽ തകരാർ; ചെയ്യുന്നതിനേക്കാൾ കൂടുതൽ വോട്ട് വരുന്നു
text_fieldsbookmark_border
മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി. വോട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ വോട്ടുകൾ മെഷീനിൽ രേഖപ്പെടുത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ബഡാജെയിലെ 21-ാം നമ്പർ ബൂത്തിൽ പോളിങ് നിർത്തിവെച്ചു. പോളിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനിടെ യഥാർത്ഥത്തിൽ വോട്ട് ചെയ്തതിനേക്കാൾ രണ്ട് വോട്ടുകൾ അധികമായി മെഷീനിൽ രേഖപ്പെടുത്തിയതായിട്ടാണ് കണ്ടെത്തിയത്. മത്സരം കടുപ്പമേറിയ മഞ്ചേശ്വരത്ത് ഇത്തരമൊരു സാങ്കേതിക തകരാർ കണ്ടെത്തിയത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

