Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോളിങ് കുതിക്കുന്നു...

പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE

text_fields
bookmark_border
പോളിങ് കുതിക്കുന്നു വടക്കൻ കേരളത്തിൽ; ബൂത്തുകൾക്ക് മുമ്പിൽ വോട്ടർമാരുടെ നീണ്ടനിര -LIVE
cancel
Listen to this Article

കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. തൃശൂർ മുതൽ കാസർകോട് വരെ ഏഴു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് തന്നെ മിക്ക പോളിങ് ബൂത്തുകളും വോട്ടർമാരുടെ നീണ്ടനിരയാണ്. വൈകീട്ട് ആറു വരെയാണ് പോളിങ്. നൂറോളം ബൂത്തുകളിൽ വോട്ടിങ് മെഷീനുകൾ പണിമുടക്കി.

വടക്കൻ കേരളത്തിലെ നിരവധി ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായി. ഇത് വോട്ട് തുടങ്ങാനും തടസ്സപ്പെടാനും കാരണമായി. വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ശനിയാഴ്ചയാണ് സംസ്ഥാന വ്യാപക ഫലപ്രഖ്യാപനം.

Show Full Article

Live Updates

  • 11 Dec 2025 9:40 AM IST

    പരുത്തിക്കോട് പണിമുടക്കി വോട്ടിങ് മെഷീൻ

    പള്ളിക്കൽ പഞ്ചായത്ത് 18-ാം വാർഡിലെ പരുത്തിക്കോട്ടെ ഒന്നാം ബൂത്തിൽ പോളിംഗ് മെഷീൻ തകരാർ. കാത്തുനിന്ന് മടുത്ത വോട്ടർമാർ മടങ്ങിപ്പോയി. ഒരു മണിക്കൂറോളമായി സാങ്കേതിക പ്രശ്നം തുടരുകയാണ്. പരുത്തിക്കോട് ബയാനുൽ ഹുദ ഹയർ സെക്കൻ്ററി മദ്രസയിലാണ് പോളിംഗ് ബൂത്ത്

    എടപ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വാർഡ് ആറ്, പുന്നക്കൽചോല ബൂത്ത്‌ ഒന്നിൽ വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നില്ല. അധികൃതരുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു

  • 11 Dec 2025 9:39 AM IST

    എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി

    എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി പഞ്ചായത്തിലെ ഒന്നാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ശബരിമലയിൽ നടക്കാൻ പാടില്ലാത്തത് ചിലത് നടന്നു. അതിൽ സംസ്ഥാന സർക്കാർ കർക്കശമായ നിലപാട് സ്വീകരിച്ചു. ഇടത് സർക്കാർ അല്ലായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ ഇത്ര ശക്തമായ നിലപാട് ഉണ്ടാവില്ലായിരുന്നുവെന്ന് വിശ്വാസികൾ കരുതുന്നു.

    അതിനാൽ, സർക്കാറിന് വിശ്വാസികളുടെ പിന്തുണയുണ്ട്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പിണറായി വ്യക്തമാക്കി. 

  • 11 Dec 2025 9:37 AM IST

    ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള

    തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന് പി.എസ്. ശ്രീധരൻ പിള്ള. നിലവിലെ സീറ്റുകൾ ഇരട്ടിയായി വർധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബി.ജെ.പിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒന്നിക്കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

  • 11 Dec 2025 9:34 AM IST

    പോളിങ് സ്റ്റേഷനിൽ തേനീച്ച ആക്രമണം

    വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ എട്ടുപേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • 11 Dec 2025 9:29 AM IST

    പിണറായിയിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി,വോട്ട് ചെയ്യാനെത്തിയത് കുടുംബസമേതം

    കണ്ണൂരിലെ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. കുടുംബസമേതമെത്തിയാണ് മുഖ്യമന്ത്രി വോട്ടുരേഖപ്പെടുത്തിയത്.  

  • 11 Dec 2025 9:25 AM IST

    സർക്കാറിനെതിരെ ജനവിധിയുണ്ടാകുമെന്ന് സണ്ണി ജോസഫ്; ‘ശബരിമല സ്വർണക്കൊള്ള അടക്കം പ്രതിഫലിക്കും’

    തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന സർക്കാറിനെതിരാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    മികച്ച മുന്നൊരുക്കത്തിൽ പ്രചാരണം ആരംഭിക്കുകയും നല്ല രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ വലിയ ജനവിധിയുണ്ടാകും. 

    ശബരിമല സ്വർണക്കൊള്ള അടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കൾക്കെതിരെ ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു.

    സ്വർണക്കൊള്ളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ടിയുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വർണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

  • 11 Dec 2025 9:23 AM IST

    വയനാട് പുൽപ്പള്ളിയിൽ പോളിങ് മെഷിൻ പ്രവർത്തനരഹിതമായി

    വയനാട് പുൽപ്പള്ളി വീട്ടിമൂല കൈരളി ക്ലബിൽ രണ്ടാം ബൂത്തിൽ പോളിങ് മെഷിൻ പ്രവർത്തനരഹിതമായി. പനമരത്തു നിന്ന് പുതിയ മെഷീൻ എത്തിച്ച ശേഷം പോളിങ് പുനരാരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 23 വോട്ട് ചെയ്ത ശേഷമാണ് മെഷീൻ തകരാറിലായത്. മേപ്പാടി പഞ്ചായത്ത് നാലാം വാർഡ് നെടുമ്പാല പുതുക്കുടി അങ്കണവാടി പോളിങ് ബൂത്തിലും മെഷീൻ തകരാറിലായി. 

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body ElectionNDAUDFLDFLatest News
News Summary - Voting begins for second phase of local body elections
Next Story