Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കാഞ്ചേരിയിൽ കള്ളവോട്ടോ?

text_fields
bookmark_border
വോട്ട് ചെയ്യാനെത്തിയയാളുടെ വോട്ട് പോസ്റ്റൽ ചെയ്തതായി പരാതി
വടക്കാഞ്ചേരിയിൽ കള്ളവോട്ടോ?
cancel

വടക്കാഞ്ചേരി: വോട്ട് രേഖപ്പെടുത്താൻ പോളിങ് സ്റ്റേഷനിലെത്തിയ വോട്ടറുടെ വോട്ട് നേരത്തെ തന്നെ 'പോസ്റ്റൽ വോട്ട്' ആയി രേഖപ്പെടുത്തിയതായി പരാതി. വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. വടക്കാഞ്ചേരി പാറപ്പറമ്പിൽ സജീവ് (40) എന്ന വോട്ടർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

സർക്കാർ സർവീസിലുള്ള സജീവ് ഇത്തവണ പോളിങ് സ്റ്റേഷനിലെത്തി നേരിട്ട് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ബൂത്തിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് തന്റെ വോട്ട് നേരത്തെ തന്നെ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയ വിവരം ഉദ്യോഗസ്ഥർ അറിയിക്കുന്നത്. താൻ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കുകയോ ബാലറ്റ് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് സജീവ് വ്യക്തമാക്കി.

സംഭവമറിഞ്ഞതോടെ ബൂത്തിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. അർഹതപ്പെട്ട വോട്ട് ചെയ്യാൻ അനുവദിക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും സാങ്കേതികമായി സജീവിന് വോട്ട് ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voter Turmoil in Wadakkanchery: Govt Employee Finds Vote Already Recorded as Postal; Protests at Girls School Booth
Next Story