വോട്ടർ പട്ടികയിൽ പേരും ബൂത്തും കണ്ടെത്തേണ്ടത് ഇങ്ങനെ
text_fieldsതിരുവനന്തപുരം: തദ്ദേശ വോട്ടർ പട്ടികയിൽ വോട്ടറുടെ പേരും വോട്ട് ചെയ്യേണ്ട ബൂത്തും വെബ്സൈറ്റിൽനിന്ന് കണ്ടെത്താം. www.sec.kerala.gov.inൽ ‘വോട്ടർ സർവിസസി’ൽ കയറി ‘സെർച് വോട്ടർ’ ക്ലിക്ക് ചെയ്ത് മൂന്ന് തരത്തിൽ പേര് തിരയാം.
‘സെർച്ച് വോട്ടർ സ്റ്റേറ്റ് വൈസ്’ ആണ് ആദ്യത്തേത്. ഇതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാന തെരഞ്ഞെുടുപ്പ് കമീഷന്‍റെ പഴയ SEC നമ്പർ, SEC എന്നീ അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേർന്നുളള സവിശേഷ നമ്പർ എന്നിവ ഉപയോഗിച്ച് പേര് തിരയാം.
‘സേർച്ച് ലോക്കൽബോഡി വൈസ്’ ആണ് രണ്ടാമത്തെ രീതി. ഇതിൽ ജില്ല, തദ്ദേശസ്ഥാപനം, വോട്ടറുടെ പേര്, വോട്ടർ ഐഡി കാർഡ് നമ്പർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ പഴയതോ പുതിയതോ ആയ SEC നമ്പർ ഉപയോഗിച്ച് പേര് തിരയാം.
‘സെർച്ച് വോട്ടർ വാർഡ് വൈസ്’ ആണ് മൂന്നാമത്തെ രീതി. ഇതിൽ ജില്ല, തദ്ദേശസ്ഥാപനം, വാർഡ് എന്നിവ രേഖപ്പെടുത്തി വോട്ടറുടെ പേരോ ഐ.ഡി കാർഡ് നമ്പറോ ഉപയോഗിച്ച് പേര് തെരയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

