Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടർ പട്ടിക...

വോട്ടർ പട്ടിക ക്രമക്കേട്​: സുരേഷ്​ ഗോപിക്കെതിരെ ​കേസെടുക്കില്ല​, കോടതിയെ സമീപിക്കുമെന്ന്​ പ്രതാപൻ

text_fields
bookmark_border
വോട്ടർ പട്ടിക ക്രമക്കേട്​: സുരേഷ്​ ഗോപിക്കെതിരെ ​കേസെടുക്കില്ല​, കോടതിയെ സമീപിക്കുമെന്ന്​ പ്രതാപൻ
cancel
Listen to this Article

തൃശൂർ: വോട്ടർ പട്ടിക ക്രമക്കേടിൽ കേന്ദ്ര സഹമന്ത്രിയും തൃശൂർ എം.പിയുമായ സുരേഷ്​ ഗോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന്​ പൊലീസ്​. മുൻ എം.പി ടി.എൻ. പ്രതാപൻ നൽകിയ പരാതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

കേസ്​ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്നാണ്​ പ്രാഥമിക അ​ന്വേഷണത്തിൽ വ്യക്​തമായതെന്നാണ്​ പൊലീസിന്‍റെ നിലപാട്​. സുരേഷ്​ ഗോപിയും സഹോദരനും കുടുംബാംഗങ്ങളും വ്യാജരേഖ ചമച്ച്​ തൃശൂരിൽ വോട്ട്​ ചേർത്തുവെന്നാണ്​ ടി.എൻ. പ്രതാപൻ പരാതി നൽകിയത്​. ജില്ല ഭരണകൂടത്തിൽനിന്നോ തെരഞ്ഞെടുപ്പ്​ കമീഷനിൽനിന്നോ കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അന്വേഷണം തുടരാമെന്നും അറിയിച്ചിട്ടുണ്ട്​.

അതേസമയം, സുരേഷ്​ ഗോപിക്കെതിരെ കോടതിയെ സമീപിക്കുമെന്ന്​ എ.ഐ.സി.സി അംഗം ടി.എൻ. പ്രതാപൻ. ​ബുധനാഴ്ച തന്നെ തൃശൂരിലെ കോടതിയിൽ കേസ്​ നൽകാനാണ്​ ശ്രമം. നിയമവിദഗ്​ധരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TN PrathapanSuresh GopiThrissurVote Chori
News Summary - Voter list irregularities: No case will be filed against Suresh Gopi
Next Story