Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു; കണ്ണൂർ മൊറാഴയിലാണ് ദാരുണസംഭവം

text_fields
bookmark_border
dead body
cancel
Listen to this Article

കണ്ണൂർ: വോട്ട് ചെയ്യാനെത്തിയ ആൾ ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വിൽപനക്കാരനായ സുധീഷ് കുമാർ (48) ആണ് മരിച്ചത്.

മൊറാഴ സൗത്ത് എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ, സെക്കൻഡ് പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരുവായൂര്‍ എ.യു.പി സ്‌കൂളില്‍ 10 മിനിറ്റ് പോളിങ് തടസപ്പെട്ടു. ബ്രഹ്‌മകുളം സ്വദേശി സ്രാമ്പിക്കല്‍ സുരേഷാണ് കുഴഞ്ഞു വീണത്.

പ്രഥമശുശ്രൂഷക്ക് ശേഷം പോളിങ് ഓഫിസര്‍ ആരോഗ്യം വീണ്ടെടുത്ത് പോളിങ് തുടര്‍ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voter collapses and dies at a booth in Morazha, Kannur
Next Story