Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​...

കേരള കോൺഗ്രസ്​ വന്നിട്ടും ​വോട്ട്​ വിഹിതം വർധിച്ചില്ല -സി.പി.​െഎ

text_fields
bookmark_border
കേരള കോൺഗ്രസ്​ വന്നിട്ടും ​വോട്ട്​ വിഹിതം വർധിച്ചില്ല -സി.പി.​െഎ
cancel

തിരുവനന്തപുരം: കേരള കോൺഗ്രസ്​ (എം) ഉൾപ്പെടെ പുതിയ കക്ഷികൾ വന്നെങ്കിലും അതിനനുസരിച്ച്​ വോട്ട്​ വിഹിതം എൽ.ഡി.എഫിന്​ വർധിച്ചിട്ടില്ലെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2016നെ അപേക്ഷിച്ച്​ നാമമാത്ര വർധന​​ മാത്രമാണ്​ ഉണ്ടായത്​. ഇൗ ചെറിയ വർധനയും പുതിയ കക്ഷികൾ വന്നതുകൊണ്ട്​ ആകണമെന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കേരള കോൺഗ്രസിെൻറ വരവ്​ എൽ.ഡി.എഫിന്​ മധ്യകേരളത്തിൽ ഗുണം ചെയ്തെന്ന്​ സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തു​േമ്പാഴാണ്​ സി.പി.​െഎയുടെ മറിച്ചുള്ള നിലപാട്​.

എൽ.ഡി.എഫിൽ വന്നതുകൊണ്ട്​ കേരള കോൺഗ്രസിന്​ ഗുണമുണ്ടായി. പാലായിലും കടുത്തുരുത്തിയിലും തോറ്റത്​​ പരിശോധിക്കും. പ്രതിപക്ഷം തെ​രഞ്ഞെടുപ്പിനുശേഷം തകർച്ചയെ നേരിടുന്നതിന്​ അർഥം കോൺഗ്രസും ബി.ജെ.പിയും ഇല്ലാതാകുന്നു എന്നല്ല. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച്​ 19 സീറ്റ്​ ലഭിച്ച സി.പി.​െഎ ഇത്തവണ 25 സീറ്റിൽ മത്സരിച്ച്​ 17 സീറ്റിലാണ്​ വിജയിച്ചത്​. കരുനാഗപള്ളി, മൂവാറ്റുപുഴ സീറ്റുകളിലെ പരാജയം വിശദമായി പരിശോധിക്കും. ഇനിമുതൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുക എന്നതല്ല മത്സരിക്കുന്ന സീറ്റുകളിൽ കൂടുതൽ വിജയിക്കുക എന്നതിനാകും മുൻഗണന ^കാനം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Congressjose k manicpikanam rajendran
News Summary - vote share not increased after Kerala Congress says kanam rajendran
Next Story