Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോ​ട്ടി​ങ്ങി​ന്...

വോ​ട്ടി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കാം ഈ ​തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍

text_fields
bookmark_border
വോ​ട്ടി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കാം ഈ ​തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍
cancel

തൊ​ടു​പു​ഴ: ലോ​ക് സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തി​രി​ച്ച​റി​യി​ല്‍ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ന​ല്‍കു​ന്ന ഫോ​ട്ടോ ഐ​ഡി കാ​ര്‍ഡ് (എ​പി​ക്) ആ​ണ്. എ​ന്നാ​ല്‍ എ​പി​ക് കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ര്‍ക്ക് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന ഫോ​ട്ടോ പ​തി​ച്ച മ​റ്റ് അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍ഡി​ന് പ​ക​രം പോ​ളി​ങ് ബൂ​ത്തി​ല്‍ ഹാ​ജ​രാ​ക്കാ​വു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ആ​ധാ​ര്‍ കാ​ര്‍ഡ്, എം​എ​ന്‍ആ​ര്‍ഇ​ജി​എ തൊ​ഴി​ല്‍ കാ​ര്‍ഡ് (ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​ബ് കാ​ര്‍ഡ്), ബാ​ങ്ക്/​പോ​സ്റ്റ് ഓ​ഫീ​സ് ന​ല്‍കു​ന്ന ഫോ​ട്ടോ സ​ഹി​ത​മു​ള്ള പാ​സ്ബു​ക്കു​ക​ള്‍, തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് സ്മാ​ര്‍ട്ട് കാ​ര്‍ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍സ്, പാ​ന്‍ കാ​ര്‍ഡ്, ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ന് കീ​ഴി​ല്‍ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ ന​ല്‍കു​ന്ന സ്മാ​ര്‍ട്ട് കാ​ര്‍ഡ്, ഇ​ന്ത്യ​ന്‍ പാ​സ്‌​പോ​ര്‍ട്ട്, ഫോ​ട്ടോ സ​ഹി​ത​മു​ള്ള പെ​ന്‍ഷ​ന്‍ രേ​ഖ, കേ​ന്ദ്ര, സം​സ്ഥാ​ന ജീ​വ​ന​ക്കാ​ര്‍, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ള്‍, പ​ബ്ലി​ക്ക് ലി​മി​റ്റ​ഡ് ക​മ്പ​നി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്ക് ന​ല്‍കു​ന്ന ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ര്‍ഡ്, പാ​ര്‍ല​മെ​ന്റ്‌​റ് അം​ഗ​ങ്ങ​ള്‍/ നി​യ​മ​സ​ഭ​ക​ളി​ലെ അം​ഗ​ങ്ങ​ള്‍/ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ക്ക് ന​ല്‍കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍, ഭി​ന്ന​ശേ​ഷി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് (യു​ഡി ഐ ​ഡി കാ​ര്‍ഡ്) എ​ന്നി​വ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteID CardLok Sabha Elections 2024
News Summary - Vote-ID-Card
Next Story