വോട്ട് ക്ഷേമപ്രവർത്തനങ്ങൾക്ക്
text_fieldsസമൂഹത്തിെൻറ ക്ഷേമത്തിനായി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികൾക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാ പാർട്ടികളിലും ഇത്തരത്തിൽ നിരവധി പേരുണ്ടാകും. എന്നാൽ, ആ പാർട്ടിയിലെ എല്ലാവരും അങ്ങനെയാകണമെന്നില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സമൂഹത്തിന് ആവശ്യമാണ് എന്ന ചിന്താഗതിയിൽ ആ വ്യക്തിക്കാണ് വോട്ട് ചെയ്യുക. കൊള്ളാവുന്ന രാഷ്ട്രീയ പ്രവർത്തകർ ഏതു പാർട്ടിയിലാണോ ഉള്ളത് ആ പാർട്ടിയെ വേണം ഭരണചുമതലയേൽപിക്കാൻ. രാഷ്ട്രീയത്തിലിറങ്ങാൻ എനിക്ക് താൽപര്യമില്ല. അല്ലാതെതന്നെ കഴിയും പോലെ അർഹരായവരെ സഹായിക്കുന്നുണ്ട്.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടറാണ് ഞാൻ. പല പാർട്ടിയിലെയും പല നേതാക്കളെയും വലിയ ഇഷ്ടമാണ്. ആരുടെയും പേരെടുത്തു പറയുന്നില്ല. ഇത്രയധികം പ്രതികൂല സാഹചര്യങ്ങളെ നല്ലരീതിയിൽ തരണം ചെയ്ത് എല്ലാ ജനങ്ങൾക്കും ഉതകുന്ന രീതിയിൽ, ഇങ്ങനെ ഭരിച്ച മറ്റൊരു പാർട്ടി ഉണ്ടാകില്ലെന്നാണ് നിലവിലെ സർക്കാറിനെ വിലയിരുത്തുമ്പോൾ തോന്നുന്നത്. കോവിഡ്, നിപ, പ്രളയകാലങ്ങൾ തുടങ്ങി ദുരിതപൂർണമായ നിരവധി സംഭവങ്ങളുണ്ടായിട്ടും ജനങ്ങൾക്ക് വലിയ കുഴപ്പമില്ലാതെ ഭരിച്ച ഒരു സർക്കാറുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും നാട്ടിെല പ്രജകളെ ചിറകിനടിയിൽ ചേർത്തുപിടിച്ചതുപോലൊരു വിശ്വാസം ജനങ്ങൾക്കുണ്ട്. ഈ തരത്തിൽ നോക്കുമ്പോൾ തുടർഭരണത്തിന് സാധ്യതയുണ്ട്. ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണെന്നാണ് എനിക്കു തോന്നുന്നത്.
തയ്യാറാക്കിയത്:
നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

