Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുല്ലുമേട്ടിൽ വനത്തിനുള്ളിൽ അകപ്പെട്ട തീർഥാടകർക്ക് സന്നദ്ധ പ്രവർത്തകർ രക്ഷകരായി
text_fieldsbookmark_border
ശബരിമല: ശാരീരിക അവശതയെ തുടർന്ന് പുല്ലുമേട്ടിൽ വനത്തിനുള്ളിൽ അകപ്പെട്ട തീർഥാടകർക്ക് സന്നദ്ധ പ്രവർത്തകർ രക്ഷകരായി. ആന്ധ്ര തിരുപ്പതി സ്വദേശി ശ്രീനിവാസലു (70), ചെല്ലനായർ പേട്ട സ്വദേശി ആദിലക്ഷ്മി (63), ശിവഗംഗൈ പലതൂർ സ്വദേശി സുബ്രഹ്മണ്യൻ (50) എന്നിവരെയാണ് സന്നദ്ധ പ്രവർത്തകർ സന്നിധാനത്ത് എത്തിച്ചത്.
ശ്രീനിവാസലു, ആദിലക്ഷ്മി എന്നിവരെ സന്നിധാനം ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ തീർഥാടകർ അകപ്പെട്ട വിവരം വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് വിവരം ലഭിച്ചത്.
തുടർന്ന് സന്നിധാനം എസ്.ഐ.റ്റി. സുമേഷിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘത്തിന്‍റെ സഹായത്തോടെ തീർഥാടകരെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.
Next Story

