Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ ഗെയിംസിൽനിന്ന്​...

ദേശീയ ഗെയിംസിൽനിന്ന്​ വോളിബാൾ പുറത്ത്​; ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
Kerala high court
cancel

കൊ​ച്ചി: ദേ​ശീ​യ ഗെ​യിം​സി​ൽ​നി​ന്ന്​ വോ​ളി​ബാ​ൾ മ​ത്സ​രം ഒ​ഴി​വാ​ക്കി​യ​തി​ൽ ഹൈ​കോ​ട​തി ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ​ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം വാ​ക്കാ​ൽ ആ​രാ​ഞ്ഞ​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ തു​ട​ർ​ന്നാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യ​ത്. റോ​ളി പ​ഥ​ക് ഉ​ൾ​പ്പെ​ടെ നാ​ല്​ കേ​ര​ള വോ​ളി​ബാ​ൾ താ​ര​ങ്ങ​ളും പു​രു​ഷ, വ​നി​ത ടീം ​കോ​ച്ചു​മാ​രു​മ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്. ഒ​ളി​മ്പ​ക്​ അ​സോ​സി​യേ​ഷ​ന്​ പു​റ​മെ വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ഡ്ഹോ​ക് ക​മ്മി​റ്റി, സം​സ്ഥാ​ന സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ തു​ട​ങ്ങി​യ​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര​ജി ശ​നി​യാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

ഗോ​വ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ വോ​ളി​ബാ​ൾ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് അ​ഡ്ഹോ​ക് ക​മ്മി​റ്റി ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്​ ശി​പാ​ർ​ശ ന​ൽ​കി​യ​താ​യി അ​റി​യു​ന്നു​വെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. ഈ ​തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​വും വി​വേ​ച​ന​പ​ര​വു​മാ​ണ്. വോ​ളി​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​രം പ​ല കാ​ര​ണ​ങ്ങ​ളാ​ൽ കേ​ന്ദ്ര സ്പോ​ർ​ട്സ് മ​ന്ത്രാ​ല​യം പു​തു​ക്കി​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballHigh CourtNational Games 2023
News Summary - Volleyball-is-out-of-National-Games-The-High-Court-sought-an-explanation
Next Story