Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറി നടത്തിപ്പുകാരോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായി ശബ്ദരേഖ

text_fields
bookmark_border
cpm-azhikodan day
cancel

കോഴിക്കോട്: ക്വാറി എതിർപ്പുകളില്ലാതെ നടത്താൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായി ശബ്ദരേഖ. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. തന്‍റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിൻവലിക്കാനും രണ്ട് കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി.എം. രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോടാണ് ആവശ്യപ്പെട്ടത്.

ശബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി. ആരുടെയെങ്കിലും ഭാഗത്തു തെറ്റുണ്ടായെങ്കിൽ നടപടി ഉണ്ടാകുമെന്നും സി.പി.എം അറിയിച്ചു. ഇതിനിടെ, വി.എം. രാജീവൻ ബ്രാഞ്ച് സെക്രട്ടറി മാറ്റി, വി.എം. വിശ്വംഭരന് താൽക്കാലിക ചുമതല നൽകിയതായി അറിയുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Voice recording out of CPM branch secretary
Next Story