Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയിടത്തിന് പിന്തുണയുമായി മന്ത്രി വാസവൻ; തീരുമാനം മാറ്റാൻ സമയമായില്ലെന്ന് പഴയിടം
text_fieldsbookmark_border
കോട്ടയം: കലോത്സവുമായി ബന്ധപ്പെട്ട വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്ക് പിന്തുണയുമായി മന്ത്രി വി.എൻ വാസവൻ. മനുഷ്യനന്മയും ധാർമികതയും ഉയർത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്ന് മന്ത്രി പറഞ്ഞു.
പഴയിടത്തെ മാറ്റിനിർത്താൻ ആകില്ല. സംസ്ഥാന സർക്കാർ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായാണ് പഴയിടത്തിന്‍റെ വീട്ടിൽ മന്ത്രി എത്തിയത്.
സ്കൂൾ കലോത്സവത്തിന് ഭക്ഷണം തയാറാക്കാനില്ലെന്ന തന്‍റെ തീരുമാനം മാറ്റുന്നതിനെ കുറിച്ച് പറയാൻ സമയമായില്ലെന്ന്
പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചു. സർക്കാർ പ്രതിനിധിയായിട്ടല്ല മന്ത്രി വീട് സന്ദർശിച്ചത്. ഒരു ജേഷ്ടസഹോദരൻ എന്ന നിലയിലാണ് മന്ത്രിയെ കാണുന്നതെന്നും പഴയിടം മാധ്യമങ്ങളോട് പറഞ്ഞു.
Next Story

