Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വായ്​ മൂടിക്കെട്ടിയ പോത്ത്’; മുഖ്യമന്ത്രിക്കെതിരായ സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം

text_fields
bookmark_border
പോത്ത് പരാമർശം ചേരുന്നത് സുധാകരനെന്ന്​ വാസവൻ
K Sudhakaran
cancel

കോട്ടയം: മുഖ്യമന്ത്രി വായ്​ മൂടിക്കെട്ടിയ പോത്താണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ പരാമർശത്തിനെതിരെ വിമർശനം. സ്വകാര്യ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ് കെ. സുധാകരൻ ഇങ്ങനെ പറഞ്ഞത്.

തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ പ്രചാരണത്തിന് എത്തിയത്. പോത്തിനെപ്പോലെ തൊലിക്കട്ടി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി എത്തില്ലായിരുന്നു. തനിക്കെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും ഒരു മറുപടിപോലും പറയാൻ മുഖ്യമന്ത്രി തയാറായില്ലെന്നത്​ നാണക്കേടാണെന്നും സുധാകരൻ പറഞ്ഞിരുന്നു.

എന്നാൽ, പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് അ​ദ്ദേഹം നടത്തിയതെന്നും മന്ത്രി വി.എൻ. വാസവൻ വിമർശിച്ചു.

മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച കെ. സുധാകരന്‍റെ നടപടി നീതീകരിക്കാനാകില്ല. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്കെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സുധാകരനെതിരെ എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തെത്തി. കെ. സുധാകരന് മാനസിക രോഗമാണെന്നും മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണെന്നും ജയരാജന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VN Vasavan and EP jayarajan against K Sudhakaran
Next Story