ട്രൂനാറ്റ് ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാനാവില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് വി.മുരളീധരൻ
text_fieldsന്യൂഡൽഹി: വന്ദേഭാരത് മിഷനിൽ കേരളത്തിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ലോകത്തെവിടെയെങ്കിലും രോഗികൾക്ക് മാത്രമായി പ്രത്യേക വിമാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്നവർ മാത്രമാണോ രോഗവാഹകർ. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാവരേയും എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാർ നിലപാട്. ട്രൂനാറ്റ് പരിശോധനയെ കുറിച്ച് അടിസ്ഥാന വിവരമില്ലാതെയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയത്. ട്രൂനാറ്റ് ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാൻ സാധിക്കില്ലെന്ന് വി.മുരളീധരൻ പരിഹസിച്ചു.
ട്രൂനാറ്റ് പരിശോധന മറ്റ് രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചിന്തിച്ചോ. തിരിച്ചെത്തുന്നവർക്ക് കോവിഡ് പരിശോധന നടത്തണോയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
